Posted By user Posted On

ഖത്തർ ലോ​ക​ക​പ്പി​ന്റെ ആ​രോ​ഗ്യ മാ​തൃ​ക പ​ക​ർ​ത്തി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ദോ​ഹ: ഭാ​വി​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട കാ​യി​ക ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ ആ​രോ​ഗ്യ​ക​ര​മാ​യ അ​ന്ത​രീ​ക്ഷം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കാ​ൻ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. 2022ലെ ​ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ ന​ട​പ്പാ​ക്കി​യ ആ​രോ​ഗ്യ ന​ട​പ​ടി​ക​ളി​ൽ​നി​ന്ന് പ്ര​ചോ​ദ​ന​മു​ൾ​ക്കൊ​ണ്ടാ​ണ് പു​തി​യ ചു​വ​ടു​വെ​പ്പ്. ആ​ഗോ​ള​ത​ല​ത്തി​ൽ ന​ട​ക്കു​ന്ന ഭാ​വി കാ​യി​ക ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ൾ​ക്ക് അ​റ​ബ്, ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ആ​ദ്യ പ്ര​ധാ​ന കാ​യി​ക ടൂ​ർ​ണ​മെ​ന്റ് മാ​തൃ​ക​യാ​കു​ന്നു​വെ​ന്ന​ത് അ​തി​ന്റെ ലെ​ഗ​സി പ​ദ്ധ​തി​ക​ളി​ൽ പു​തി​യ അ​ധ്യാ​യം കു​റി​ക്കും.

ഭാ​വി കാ​യി​ക ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ൾ​ക്കാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും ഖ​ത്ത​ർ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും ത​മ്മി​ലു​ള്ള പു​തി​യ പ​ങ്കാ​ളി​ത്തം, 2022ലെ ​ഖ​ത്ത​ർ ലോ​ക​ക​പ്പ് സ​മ​യ​ത്ത് ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ന​ട​പ്പാ​ക്കി​യ ഇ​രു​ക​ക്ഷി​ക​ളു​ടെ​യും മു​ൻ സ​ഹ​ക​ര​ണ​ത്തി​ന്റെ ഫ​ല​മാ​യാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

കാ​യി​ക ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ ഭ​ക്ഷ​ണ​ത്തി​ന്റെ ഗു​ണ​നി​ല​വാ​ര​വും ഭ​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മീ​ക​ര​ണ​വും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൽ ആ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പു​തി​യ ഗൈ​ഡ് കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കും.

ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ സ്റ്റേ​ഡി​യ​ങ്ങ​ൾ​ക്കു​ള്ളി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന ഭ​ക്ഷ​ണ​ത്തി​ന്റെ 30 ശ​ത​മാ​ന​വും ആ​രോ​ഗ്യ​ക​ര​മാ​യ പോ​ഷ​കാ​ഹാ​ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി​രു​ന്നു.ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​ക്ക് കീ​ഴി​ലു​ള്ള പോ​ഷ​കാ​ഹാ​ര-​ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് കാ​യി​ക ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​വും ഭ​ക്ഷ​ണ അ​ന്ത​രീ​ക്ഷ​വും എ​ന്ന ത​ല​ക്കെ​ട്ടി​ൽ പു​തി​യ പ്ര​വ​ർ​ത്ത​നാ​ധി​ഷ്ഠി​ത കൈ​പ്പു​സ്ത​കം പു​റ​ത്തി​റ​ക്കി.

👆👆
ഖത്തറിലെ വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ “അംഗമാകാം…👇 https://chat.whatsapp.com/KLIm4rO89MHGFOFpY3hqQA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version