Posted By user Posted On

ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച നിരോധിത വസ്തുക്കൾ പിടികൂടി

ദോഹ: ഖത്തറിലേക്ക് നിരോധിത വസ്തുക്കൾ കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതർ തകർത്തു.എയർകണ്ടീഷണറിനുള്ളിൽ നിറച്ച നിലയിൽ ലിറിക്ക ഗുളികകൾ കണ്ടെത്തിയതായി വകുപ്പ് അറിയിച്ചു.

അധികൃതർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കിട്ട വീഡിയോയില്‍ എയർകണ്ടീഷണറിന്റെ വിവിധ പാർട്സുകൾ വേർപ്പെടുത്തി നടത്തിയ പരിശോധനയിലാണ് ഗുളികകൾ കണ്ടെത്തിയതെന്ന് കാണിക്കുന്നു. 1200 ലിറിക്ക ഗുളികകളാണ് പിടിച്ചെടുത്തത്.

ദിവസങ്ങൾക്ക് മുമ്പ് ഹമദ് രാജ്യാന്തര വിമാനത്താവളത്തിലും കള്ളക്കടത്ത് ശ്രമം കസ്റ്റംസ് വിഭാഗം പരാജയപ്പെടുത്തിയിരുന്നു. യാത്രക്കാരന്റെ വയറ്റിൽ ഒളിപ്പിച്ച നിലയിലാണ് അന്ന് മയക്കുമരുന്ന് കണ്ടെത്തിയത് .രാജ്യത്തേക്ക് അനധികൃത വസ്തുക്കൾ കൊണ്ടുവരുന്നതിനെതിരെ കസ്റ്റംസ് വകുപ്പ് തുടർച്ചയായി മുന്നറിയിപ്പ് നൽകുന്നുണ്ട്.

👆👆
ഖത്തറിലെ വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ “അംഗമാകാം…👇 https://chat.whatsapp.com/KLIm4rO89MHGFOFpY3hqQA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version