Posted By user Posted On

തിരുവനന്തപുരം-ദോഹ സർവീസ്; എയർ ഇന്ത്യാ എക്‌സ്പ്രസിന് അഭിനന്ദനവുമായി തൗഫിഖ്

ദോഹ∙ തിരുവനന്തപുരം-ദോഹ സെക്ടറിൽ നേരിട്ടുള്ള വിമാന സർവീസ് പ്രഖ്യാപിച്ച എയർഇന്ത്യാ എക്‌സ്പ്രസിന്റെ നടപടിയെ സ്വാഗതം ചെയ്ത് തിരുവനന്തപുരം ഇന്റർനാഷനൽ എയർപോർട്ട് യൂസേഴ്‌സ് ഫോറം ഇൻ ഖത്തർ (തൗഫിഖ്).

എയർ ഇന്ത്യാ മാനേജ്‌മെന്റ്, സിവിൽ ഏവിയേഷൻ അതോറിറ്റി എന്നിവരെയും തൗഫിഖ് അഭിനന്ദിച്ചു. വർഷങ്ങളായി ഇതേ ആവശ്യം ഉന്നയിച്ച് കേന്ദ്ര, സംസ്ഥാന മന്ത്രിമാർക്കും സിവിൽ ഏവിയേഷൻ അതോറിറ്റിക്കും തൗഫിഖ് നിവേദനങ്ങൾ നൽകിയിരുന്നു. നേരിട്ടുള്ള വിമാനമില്ലാത്തതിനാൽ കടുത്ത യാത്രാദുരിതം അനുഭവിക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ  കോട്ടയം ജില്ലകളിലെ തെക്ക്  കിഴക്കൻ ഭാഗങ്ങളിലുള്ളവർ, തമിഴ് നാട്ടിലെ നാഗർകോവിൽ, കന്യാകുമാരി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിൽ നിന്നുള്ളവർക്ക് വലിയ അനുഗ്രഹമാണ് ഈ തീരുമാനമെന്നും സർവീസുകൾ തടസ്സമില്ലാതെ തുടരണമെന്നും തൗഫിഖ് കമ്മിറ്റി പറഞ്ഞു. ഗൾഫ്-കേരള സെക്ടറിൽ സീസൺ സമയത്തെ ടിക്കറ്റ് നിരക്ക് വർധനക്കെതിരെ നിയമ പോരാട്ടത്തിനു പിന്തുണ നൽകാനും തൗഫിഖ് കമ്മിറ്റി യോഗം തീരുമാനിച്ചു. ജനറൽ കൺവീനർ തോമസ് കുര്യൻ നെടുംതറയിൽ അധ്യക്ഷത വഹിച്ചു. അബ്ദുൽ റൗഫ് കൊണ്ടോട്ടി, അനീഷ് വി.എം, ഒ.കെ. പരുമല, റിജോ ജോയ് എന്നിവർ പ്രസംഗിച്ചു.

👆👆
ഖത്തറിലെ വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ “അംഗമാകാം…👇 https://chat.whatsapp.com/KLIm4rO89MHGFOFpY3hqQA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version