അധികാര ദുർവിനിയോഗം നടത്തിയെന്ന് കണ്ടെത്തൽ; ഖത്തറിൽ പാസ്‌പോർട്ട് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ അറസ്റ്റിൽ
ദോഹ: അധികാര ദുർവിനിയോഗം നടത്തിയെന്ന കേസിൽ ദോഹയിൽ പാസ്പോർട്ട് ജനറൽ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ അറസ്റ്റിൽ. ആഭ്യന്തര മന്ത്രാലയമാണ് തെളിവുകളോടെ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തത്. വിശദമായ അന്വേഷണത്തിന് ശേഷമായിരുന്നു നടപടി. അധികാര ദുർവിനിയോഗം, ധൂർത്ത്, പൊതു പണം ദുരുപയോഗം ചെയ്യൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. സർക്കാർ ജീവനക്കാർ പൊതുമുതൽ അപഹരിക്കുകയോ അധികാര ദുർവിനിയോഗം നടത്തുകയോ ചെയ്താൽ പരമാവധി 10 വർഷം വരെയാണ് തടവ് ലഭിക്കുക. തുടർ നിയമ നടപടികൾക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ഖത്തറിലെ വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ “അംഗമാകാം… https://chat.whatsapp.com/KLIm4rO89MHGFOFpY3hqQA
Comments (0)