പ്രവാസികളെ ടാക്സ് റസിഡൻസ് സർട്ടിഫിക്കറ്റിലൂടെ അധിക നികുതിയിൽനിന്നും ഇളവു നേടാം…
ദോഹ: പ്രവാസികൾക്ക് വിദേശത്തുനിന്ന് ലഭിക്കുന്ന വരുമാനങ്ങൾക്ക് 1961ലെ ഇന്ത്യൻ ഇൻകം ടാക്സ് നിയമനുസരിച്ചുള്ള റസിഡന്റ്സ് സ്റ്റാറ്റസുകൾക്ക് വിധേയമായി നികുതി അടക്കേണ്ടതില്ല. എന്നാൽ, ഇന്ത്യയിൽ നിന്ന് ലഭിക്കുന്ന വരുമാനങ്ങൾ ഇൻകം ടാക്സ് പരിധിയിൽ വരുന്നതും ടാക്സ് അടക്കേണ്ട വരുമാനം ഉണ്ടായാൽ പ്രവാസികൾ അടക്കം എല്ലാവരും നികുതി അടക്കേണ്ടത് നിർബന്ധവുമാണ്.
പല സന്ദർഭങ്ങളിലും നമുക്ക് ലഭിക്കേണ്ട പല പേമെന്റുകളും ലഭിക്കുമ്പോൾ ഇൻകം ടാക്സ് വരുമാന പരിധി കണക്കാക്കാതെ തന്നെ, നൽകേണ്ട ആൾ വരുമാന സ്രോതസ്സിൽനിന്ന് നിശ്ചിത ശതമാനം ടാക്സ് പിടിച്ച് ബാക്കി തുക മാത്രമേ ലഭിക്കുകയുള്ളൂ.
ഇങ്ങനെ ഈടാക്കുന്ന ടി.ഡി.എസ് പണം നൽകുന്ന ആൾ ഇൻകം ടാക്സ് വകുപ്പിൽ അടവാക്കുകയും ആ തുക സാമ്പത്തിക വർഷാവസാനം നാം നൽകേണ്ട ഇൻകം ടാക്സ് തുകയിൽനിന്ന് തട്ടിക്കിഴിക്കുകയും ബാക്കിവരുവന്ന തുക മാത്രം അടക്കേണ്ടിവരുകയും ചെയ്യും. ഇങ്ങനെ പിടിച്ച ടി.ഡി.എസ് തുക നികുതി അടക്കേണ്ട തുകയിലും കൂടുതലാണെങ്കിൽ ആയത് റീഫണ്ടായി ലഭിക്കുകയും ചെയ്യും.
എന്നാൽ, ഇങ്ങനെ പിടിക്കുന്ന ടി.ഡി.എസ് തുക, ഇന്ത്യൻ ഇൻകം ടാക്സ് നിയമനുസരിച്ച് എൻ.ആർ. ഐ കാറ്റഗറിയിൽ വരുന്നവർക്ക് ഇന്ത്യയിൽ സ്ഥിര താമസമുള്ള റസിഡന്റ് ഇന്ത്യൻ കാറ്റഗറിയിൽ പെടുന്നവരിൽ നിന്ന് ഈടാക്കുന്നതിനേക്കാൾ വളരെ കൂടുതലാണ്. മിക്കവാറും പ്രവാസികൾക്ക് ടാക്സ് അടക്കേണ്ടെ വരുമാനം പോലും ഉണ്ടാവില്ലെന്നതാണ് വസ്തുത.
പ്രവാസികളായ പലർക്കും വർഷങ്ങളോളം വിദേശത്ത് ജോലി ചെയ്ത് നാട്ടിൽ വാടകക്ക് നൽകുന്ന പീടിക മുറികൾ, ചെറിയ ക്വാർട്ടേഴ്സുകൾ മുതലായവ പണിത് വാടകക്ക് നൽകുക, ഇൻഷുറൻസ് എടുത്തത് മെച്യൂരിറ്റിയാവുന്നത്, എൻ.ആർ.ഒ അക്കൗണ്ടിലെ പലിശ തുടങ്ങിയ പലതിനും വലിയ നിരക്കിലാണ് പ്രവാസിയാണെങ്കിൽ ടി.ഡി.എസ് ഈടാക്കുക.
ഇങ്ങനെ അധികമായി ഈടാക്കുന്ന മുൻകൂർ നികുതി നാട്ടിലെ റസിഡന്റ് ആയവരുടെ അതേ നിരക്കിൽ ഈടാക്കാനുള്ള സംവിധാനമാണ് നാം ജോലി ചെയ്യുന്ന വിദേശ രാജ്യത്തെ ടാക്സ് ഡിപ്പാർട്ട്മെന്റ് നിന്ന് ലഭിക്കുന്ന ടാക്സ് റസിഡൻസി സർട്ടിഫിക്കറ്റ്. ഈ സർട്ടിഫിക്കറ്റ് അനുബന്ധ രേഖകൾ സഹിതം ഇന്ത്യയിലെ ആദായ നികുതി വകുപ്പ് ഓഫിസുകളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ സമർപ്പിച്ചാൽ പിന്നീട് ആ സാമ്പത്തിക വർഷം ടി.ഡി.എസ്. ആയി അധിക നിരക്ക് ഈടാക്കില്ല.
👆👆
ഖത്തറിലെ വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ “അംഗമാകാം…👇 https://chat.whatsapp.com/KLIm4rO89MHGFOFpY3hqQA
Comments (0)