Posted By user Posted On

അ​വ​ധി​ക്കാ​ലം ആ​ഘോ​ഷ​മാ​ക്കി ക​താ​റ

ദോ​ഹ: ഒ​ന്നും ര​ണ്ടു​മ​ല്ല… ഒ​രു നൂ​റു കൂ​ട്ടും ക്യാ​മ്പു​ക​ൾ ത​ന്നെ​യാ​യി​രു​ന്നു ക​ഴി​ഞ്ഞ ഒ​രു മാ​സ​ക്കാ​ലം ക​താ​റ ക​ൾ​ച്ച​റ​ൽ വി​ല്ലേ​ജ് ഫൗ​ണ്ടേ​ഷ​ൻ വേ​ദി​യാ​യ​ത്. വേ​ന​ല​വ​ധി കാ​ല​ത്ത് സ്കൂ​ളു​ക​​ളെ​ല്ലാം അ​ട​ച്ച​പ്പോ​ൾ ക​ന​ത്ത ചൂ​ടി​നി​ട​യി​ലും ഒ​ട്ടും മു​ഷി​യാ​ൻ അ​നു​വ​ദി​ച്ചി​ല്ല. ഖ​ത്ത​റി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഒ​രു ഡ​സ​നി​ലേ​റെ ക​ല-​കാ​യി​ക-​ക​ര​കൗ​ശ​ല വി​രു​ന്നു​ക​ളോ​ടെ​യാ​യി​രു​ന്നു ക​താ​റ ക​ൾ​ച​റ​ൽ വി​ല്ലേ​ജ് ഇ​ത്ത​വ​ണ വേ​ന​ല​വ​ധി ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്.

ര​ണ്ടു​മാ​സ​ത്തെ വേ​ന​ൽ അ​വ​ധി​യും ക​ഴി​ഞ്ഞ് സ്കൂ​ളു​ക​ളെ​ല്ലാം ആ​ഗ​സ്റ്റ് 27ഓ​ടെ സ​ജീ​വ​മാ​കു​ന്ന​തി​ന് മു​മ്പാ​യി ക​ഴി​ഞ്ഞ ദി​വ​സ​ത്തോ​ടെ ത​ന്നെ ആ​ഘോ​ഷ​ങ്ങ​ളു​ടെ വേ​ന​ല​വ​ധി ക്യാ​മ്പി​ന് ക​താ​റ​യി​ല സ​മാ​പ​ന​മാ​യി.

ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, സി​വി​ൽ ഡി​ഫ​ൻ​സ് ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, ഡ്ര​ഗ് ക​ൺ​ട്രോ​ൾ ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, ഇ​സ്‍ലാ​മി​ക മ​ത​കാ​ര്യ മ​ന്ത്രാ​ല​യം, ​ഖ​ത്ത​ർ റെ​ഡ് ക്ര​സ​ന്റ്, അ​ൽ ജ​സീ​റ മീ​ഡി​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, നൊ​മാ​സ് സെ​ന്റ​ർ, ഷൂ​ട്ടി​ങ് ക്ല​ബ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഏ​താ​ണ്ട് ഒ​രു മാ​സ​ത്തോ​ളം നീ​ണ്ട വൈ​വി​ധ്യ​മാ​ർ​ന്ന ക്യാ​മ്പു​ക​ൾ​ക്ക് ക​താ​റ സാ​ക്ഷി​യാ​യ​ത്.

വേ​ന​ല​വ​ധി​യെ പ​ഠ​ന​ത്തി​ന്റെ​യും പ​രി​ശീ​ല​ന​ത്തി​ന്റെ​യും ന​ന്മ​യു​ള്ള കാ​ല​മാ​ക്കി​മാ​റ്റാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ഴി​ഞ്ഞു. കു​ട്ടി​ക​ളി​ലെ ക​ല,കാ​യി​ക, വി​നോ​ദ മി​ക​വു​ക​ൾ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ക, നി​ത്യ​ജീ​വി​ത​ത്തി​ലെ പ്ര​തി​സ​ന്ധി​ക​ളെ നേ​രി​ടാ​നു​ള്ള ശേ​ഷി വി​ക​സി​പ്പി​ക്കു​ക, വ്യ​ക്തി​ത്വ വി​ക​സ​നം തു​ട​ങ്ങി​യ​വ​യെ​ല്ലാം ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു വി​വി​ധ വി​ഷ​യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു​ള്ള ക്യാ​മ്പ് അ​ര​ങ്ങേ​റി​യ​ത്.

👆👆
ഖത്തറിലെ വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ “അംഗമാകാം…👇 https://chat.whatsapp.com/KLIm4rO89MHGFOFpY3hqQA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version