ഖത്തറിലെ സർക്കാർ സ്‌കൂളുകളിലേക്ക് മാറ്റത്തിന് അപേക്ഷിക്കാം
ദോഹ: രാജ്യത്തെ സർക്കാർ സ്‌കൂളുകളിലേക്ക് മറ്റു രാജ്യങ്ങളുടെ പൗരന്മാരായ വിദ്യാർഥികൾക്കുള്ള സ്കൂൾ മാറ്റവും ഒൺലൈൻ രജിസ്‌ട്രേഷനും പ്രഖ്യാപിച്ച് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. മന്ത്രാലയം മുന്നോട്ട് വെച്ച മാനദണ്ഡങ്ങളും നിർദേശങ്ങളും പാലിച്ചാൽ മാത്രമേ രജിസ്‌ട്രേഷനും ട്രാൻസ്ഫറും സാധ്യമാകുകയുള്ളൂ.
ഇലക്ട്രോണിക് രജിസ്‌ട്രേഷനും, ട്രാൻസ്ഫറും ആഗസ്റ്റ് 20ന് ആരംഭിച്ച് സെപ്തംബർ ഒമ്പത് വരെ തുടരുമെന്നും, പബ്ലിക് സർവീസ് പോർട്ടലിൽ നിന്ന് കോഡ് സ്‌കാൻ ചെയ്‌തോ, സർക്കാർ സ്‌കൂളുകൾ നേരിട്ട് സന്ദർശിച്ചോ ആണ് രജിസ്‌ട്രേഷനും ട്രാൻസ്ഫറും ചെയ്യേണ്ടതെന്ന് വിദ്യാഭ്യാസ മന്ത്രാലയം ട്വീറ്റ് ചെയ്തു.
വേനൽ അവധി കഴിഞ്ഞ് ആഗസ്റ്റ് 27നാണ് ഖത്തറിലെ സർക്കാർ, സ്വകാര്യ സ്കൂളുകളിൽ പ്രവൃത്തി ദിനം ആരംഭിക്കുന്നത്. 279 സ്കൂളുകളിലായി 1.32 ലക്ഷം വിദ്യാർഥികളാണ് പുതിയ അധ്യയന വർഷത്തിൽ ക്ലാസുകളിലെത്തുന്നത്. ഇന്ത്യൻ സ്കൂളുകളിൽ പാദവാർഷിക പരീക്ഷ കഴിഞ്ഞാണ് ക്ലാസുകൾ പുനരാരംഭിക്കുന്നത്.
👆👆
ഖത്തറിലെ വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ “അംഗമാകാം…👇 https://chat.whatsapp.com/KLIm4rO89MHGFOFpY3hqQA
Comments (0)