
വ്യാജ സന്ദേശം വഴി തട്ടിപ്പ്: ഖത്തറിൽ 12 അംഗ പ്രവാസി സംഘം പിടിയിൽ
ദോഹ ∙ വ്യാജ എസ്എംഎസുകളും ലിങ്കുകളും വഴി തട്ടിപ്പ് നടത്തിയ സംഘം പിടിയിൽ. പിടിയിലായവരിൽ വനിതകളും ഉണ്ട്. ട്രാഫിക് പിഴയുടെ പേരിലും ബാങ്കുകളുടെ പേരിലും വ്യാജ എസ്എംഎസുകളും ലിങ്കുകളും അയച്ച് ആളുകളിൽ നിന്നും പണം തട്ടുന്ന രീതിയാണ് ഇവർ സ്വീകരിച്ചിരുന്നത്.ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങള്‍ നടത്തിയ 12 അംഗ സംഘത്തെയാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിലെ സാമ്പത്തിക, സൈബർ കുറ്റകൃത്യ പ്രതിരോധ വകുപ്പ് പിടികൂടിയത്. ഇവർ ഏഷ്യന്‍ വംശജരാണ്. എന്നാൽ ഏതു രാജ്യക്കാരാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
ഇവരില്‍ നിന്നും കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു. ട്രാഫിക് പിഴയുടെ പേരിലും ബാങ്കുകളുടെ പേരിലും കഴിഞ്ഞ ദിവസങ്ങളില്‍ മിക്കവര്‍ക്കും വ്യാജ സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. എസ്എംഎസുകള്‍ക്ക് ഒപ്പമുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സമാനമായ പോര്‍ട്ടലുകളില്‍ പ്രവേശിക്കും. ഇതുപയോഗിച്ച് തെറ്റിദ്ധരിപ്പിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. വ്യക്തിഗത വിവരങ്ങളും ക്രെഡിറ്റ് കാര്‍ഡ് അടക്കമുള്ള ബാങ്കിങ് വിവരങ്ങളും ചോര്‍ത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും എസ്എംഎസ് അല്ലെങ്കിൽ മെസേജിങ് ആപ്ലിക്കേഷനുകൾ വഴി ലഭിക്കുന്ന സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും മന്ത്രാലയം അഭ്യർഥിച്ചു. അത്തരം മാർഗങ്ങളിലൂടെ വ്യക്തിഗതമോ സാമ്പത്തികമോ ആയ വിവരങ്ങൾ നൽകുന്നതോ വെളിപ്പെടുത്തുന്നതോ ഒഴിവാക്കേണ്ടതാണ്. ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങളിൽ പങ്കാളികളാണെന്ന് തെളിയിക്കപ്പെട്ടവർക്കെതിരെ ശക്തമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രലയം വ്യക്തമാക്കി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)