Posted By user Posted On

ഖത്തറിൽ വാഹനം ഇല്ലാത്തവർക്കും ട്രാഫിക് പിഴ, വ്യാജ സന്ദേശം അയച്ച് തട്ടിപ്പ്, നടപടിയുമായി അധികൃതർ

ദോഹ: ഖത്തറിൽ ട്രാഫിക് പിഴയുടെ പേരിൽ വ്യാജ സന്ദേശം അയച്ച് തട്ടിപ്പ് നടത്താൻ ശ്രമം. ആഭ്യന്തര മന്ത്രാലയത്തിൽ നിന്നെന്ന വ്യാജേനയാണ് പലർക്കും മെസ്സേജ് ലഭിച്ചത്. ‘നി​ങ്ങ​ളു​ടെ വാ​ഹ​ന​ത്തി​ന്റെ പേ​രി​ൽ ​ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ത്തി​ന് പി​ഴ​യു​ണ്ട്. അ​ധി​ക പി​ഴ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ഉ​ട​ൻ ത​ന്നെ താ​ഴെ​ കാ​ണു​ന്ന ലി​ങ്ക് വ​ഴി പ​ണം അ​ട​ച്ചു തീ​ർ​ക്ക​ണ​മെ​ന്ന’ മു​ന്ന​റി​യി​പ്പു​മാ​യാ​ണ് എ​സ്.​എം.​എ​സ് സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ച്ച​ത്. വാ​ഹ​നം ഇ​ല്ലാ​ത്ത​വ​ർ​ക്കും ഇത്തരത്തിൽ സന്ദേശങ്ങൾ ലഭിച്ചു.
ചി​ല​ർ​ക്ക് സ​ർ​ക്കാ​റി​ന്റെ​ കേ​ന്ദ്രീ​കൃ​ത വെ​ബ്സൈ​റ്റാ​യ ഹു​കൂ​മി (https://hukoomi.gov.qa) യു​മാ​യി സാ​മ്യ​ത​യു​ള്ള യുആ​ർഎ​ൽ ഉ​പ​യോ​ഗി​ച്ചാ​ണ് ത​ട്ടി​പ്പു​കാ​ർ സ​ന്ദേ​ശം അ​യ​ച്ച​ത്. ആ​ഭ്യ​ന്ത​ര ​മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ മെ​ട്രാ​ഷ് ആ​പ്പി​ന്റെ യുആ​ർഎ​ൽ എന്ന് തെറ്റുധരിപ്പിക്കുന്ന തരത്തിലും മെസ്സേജുകൾ ചിലർക്ക് ലഭിക്കുന്നുണ്ട്. സംഭവത്തിൽ നടപടിയുമായി അധികൃതർ രംഗത്തെത്തിയിട്ടുണ്ട്.പിടികൂടുന്നവർക്കെതിരെ കനത്ത പിഴയും ഈടാക്കുമെന്നും ഖത്തർ പോലീസ് മുന്നറിയിപ്പ്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *