
ഖത്തറിലെ ബാനി ഹജർ ഇന്റർചേഞ്ചിൽ ഗതാഗതനിയന്ത്രണം പ്രഖ്യാപിച്ച് പൊതുമരാമത്ത് അതോറിറ്റി
അൽ ഷഹാമ സ്ട്രീറ്റിൽ നിന്ന് ദുഖാനിലേക്ക് വാഹനങ്ങൾ വരുന്ന ദിശയിലുള്ള, ബാനി ഹജർ ഇന്റർചേഞ്ചിൽ പൂർണ്ണമായ റോഡ് അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി അഷ്ഗൽ പ്രഖ്യാപിച്ചു.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ചാണ് ഈ അടച്ചിടൽ നടത്തുന്നത്, അറ്റകുറ്റപ്പണികൾ രണ്ട് ദിവസം നീണ്ടുനിൽക്കും.
ദുഖാനിലേക്കുള്ള റൈറ്റ് ടേൺ ഇനിപ്പറയുന്ന സമയങ്ങളിൽ അടച്ചിടും: 2025 ഏപ്രിൽ 17 വ്യാഴാഴ്ച്ച അർദ്ധരാത്രി 12 മുതൽ പുലർച്ചെ 5 വരെ. 2025 ഏപ്രിൽ 18 വെള്ളിയാഴ്ച്ച പുലർച്ചെ 2 മുതൽ രാവിലെ 10 വരെ.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)