
യുഎഇയിലെ സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിലക്ക്
വിദ്യാർഥികൾ സ്കൂളിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ച് യുഎഇ. മൊബൈൽ ഫോൺ ഉൾപ്പെടെ സ്വകാര്യ ഇലക്ട്രോണിക് ഉപകരണങ്ങൾ സ്കൂളുകളില്‍ ഉപയോഗിക്കുന്നത് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം കർശനമായി നിരോധിച്ചു. നിയമം ലംഘിച്ച് ഇവ കൊണ്ടുവരികയും ഉപയോഗിക്കുകയും ചെയ്യുന്നവരുടെ ഉപകരണങ്ങൾ കണ്ടുകെട്ടും. പ്രസ്തുത വിദ്യാർഥിക്കെതിരെ സ്കൂൾ പെരുമാറ്റ നിയമം അനുസരിച്ച് നടപടിയെടുക്കാനും അധികൃതര്‍ നിർദേശിച്ചു. പഠനത്തിന്റെ ഭാഗമായി സ്കൂളിന്റെയോ മന്ത്രാലയത്തിന്റെ നിർദേശം അനുസരിച്ച് നിശ്ചിത ദിവസം ലാപ്ടോപ് കൊണ്ടുവരുന്നതിന് വിലക്കില്ല. അനാവശ്യമായി അവധിയെടുക്കുന്നതും വിദ്യാർഥികൾ ഒഴിവാക്കണമെന്ന് മന്ത്രാലയം ഓർമിപ്പിച്ചു. നിശ്ചിത ഹജർ ഉണ്ടെങ്കില്‍ മാത്രമേ പരീക്ഷ എഴുതാൻ അനുവദിക്കുകയുള്ളൂ. ദിവസത്തിൽ മൂന്ന് ക്ലാസുകൾ നഷ്ടപ്പെട്ടാൽ ഒരു ദിവസത്തെ ലീവായി കണക്കാക്കും. ഇതു മൊത്തം ഹാജർ നിലയെയും ബാധിക്കും. യൂണിഫോം, ഐഡി കാർഡ് എന്നിവ ധരിക്കാതിരുന്നാലും നടപടിയുണ്ടാകും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)