
‘വീട്ടിലേക്ക് വരുന്നില്ല’, ഭർത്താവിന് ശബ്ദ സന്ദേശം, പിന്നാലെ യുവതിയെയും മക്കളെയും കാണാനില്ലെന്ന് പരാതി
യുവതിയെയും രണ്ട് മക്കളെയും കാണാതായെന്ന് പരാതി. പാലക്കാട് ഒറ്റപ്പാലം സ്വദേശിനിയായ ബാസില, മക്കളായ റബിയുള്‍ ഗസീ, ഗനീം നാഷ് എന്നിവരെയാണ് കാണാതായത്. ഏപ്രില്‍ എട്ടിന് ഉച്ചയ്ക്ക് ശേഷം വീട്ടിലേക്ക് വരുന്നില്ലെന്ന് കാട്ടി ഭര്‍ത്താവിന് ശബ്ദ സന്ദേശം അയച്ചതായി ബന്ധുക്കള്‍ പറഞ്ഞു.
ഒറ്റപ്പാലത്തെ ബാസിലയുടെ വീട്ടിൽ നിന്ന് ഭർത്താവിൻ്റെ പട്ടാമ്പിയിലെ വീട്ടിലേക്ക് ഉച്ചയ്ക്ക് ശേഷം ഇറങ്ങിയതായിരുന്നു ബാസിലയും മക്കളും. തുടർന്ന്, ഭർത്താവിൻ്റെ ഫോണിലേക്ക് ശബ്ദ സന്ദേശം അയയ്ക്കുകയായിരുന്നു. ‘ഞങ്ങൾ പട്ടാമ്പിയിലെ വീട്ടിലേക്ക് വരുന്നില്ല’ എന്നായിരുന്നു സന്ദേശം. തുടർന്ന്, സന്ദേശത്തിൽ നിന്ന് റെയിൽവേ സ്റ്റേഷനിലെ ശബ്ദം ഉണ്ടായിരുന്നതിനാൽ ഷൊർണൂർ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് കുടുംബം അന്വേഷണം നടത്തി. നാലുമണിയോടെ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. കോയമ്പത്തൂർ ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളാണ് ഈ സമയത്ത് സ്റ്റേഷനിൽ ഉണ്ടായിരുന്നത്. ഒറ്റപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)