
ഗൾഫിൽ സ്വർണ വിപണിയിൽ ‘മാറ്റത്തിന്റെ ട്രെൻഡ്’; അറിയാം പുതിയ വില
ഗ്രാമിന് 350 ദിർഹം (8,295 രൂപ) കടന്ന് സ്വർണവില. കഴിഞ്ഞ 30 ദിവസത്തിനിടെ 30 ദിർഹമാണ് ഒരു ഗ്രാമിൽ വർധിച്ചത്. 22 കാരറ്റ് സ്വർണം ഗ്രാമിന് 350.75 എന്ന പുതിയ റെക്കോർഡ് സ്ഥാപിച്ച ശേഷം ഇന്നലെ 349.25 ദിർഹത്തിന് വ്യാപാരം അവസാനിപ്പിച്ചു. ചൊവ്വാഴ്ച 347.25 നിന്ന് ഒറ്റയടിക്കാണ് 350.75 ദിർഹത്തിലേക്ക് കുതിച്ചത്. വില വർധനയ്ക്കിടെയിലും കഴിഞ്ഞ ദിവസങ്ങളിൽ ഭേദപ്പെട്ട കച്ചവടം നടന്നതായി ജ്വല്ലറി ഗ്രൂപ്പുകൾ വ്യക്തമാക്കി. മിക്ക സ്ഥാപനങ്ങളിലും പെരുന്നാൾ കച്ചവടം നടന്നു. പുതിയ സ്വർണം വാങ്ങുന്നതിനേക്കാൾ പഴയത് മാറ്റിവാങ്ങുന്നതിലേക്ക് പലരും മാറി.
പഴയ സ്വർണത്തിന് ഇപ്പോഴത്തെ വില ലഭിക്കുമെന്നതും കാര്യമായ ചെലവില്ലാതെ പുതിയ ഡിസൈനിലുള്ള ആഭരണങ്ങൾ സ്വന്തമാക്കാം എന്നതുമാണ് ഇതിനു കാരണമെന്ന് വ്യാപാരികൾ പറഞ്ഞു.സന്ദർശക വീസയിൽ എത്തിയവരും പഴയ സ്വർണം മാറ്റി പുതിയ ആഭരണങ്ങളും സ്വർണ ബിസ്ക്കറ്റുകളും വാങ്ങി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)