
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗൾഫിലേക്ക് കടന്നു; ഇന്റർപോളിന്റെ സഹായത്തോടെ മലയാളി യുഎഇയിൽ പിടിയിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തശേഷം ഗൾഫിലേക്ക് കടന്ന പ്രതിയെ ഇന്റർപോളിന്റെ സഹായത്തോടെ പിടികൂടി.മൂവാറ്റുപുഴ രണ്ടാർക്കര സ്വദേശിയായ കാഞ്ഞൂർ പുത്തൻപുരയിൽ വീട്ടിൽ സുഹൈലി(27)നെയാണ് സംഭവം നടന്ന് ഒന്നര വർഷത്തിന് ശേഷം പിടികൂടുന്നത്.2023-ൽ പോലീസ് കേസ് അന്വേഷണം പൂർത്തിയാക്കി മൂവാറ്റുപുഴ പോക്‌സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. പിന്നീട് കോടതി പ്രതിക്കെതിരേ വാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. തുടർന്നാണ് ഇന്റർപോളിന്റെ സഹായത്തോടെ അബൂദബിയിലെത്തി പിടികൂടുന്നത്.ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്തിലാണ് നടപടിക്രമങ്ങൾ നടന്നത്. മൂവാറ്റുപുഴ സർക്കിൾ ഇൻസ്‌പെക്ടർ ബേസിൽ തോമസ്, എസ്.ഐമാരായ എം.പി. ദിലീപ് കുമാർ, എം.എം. ഉവൈസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ധനേഷ് ബി. നായർ എന്നിവരാണ് പ്രതിയെ വിദേശത്തുനിന്ന് കസ്റ്റഡിയിലെടുത്തത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)