
അനധികൃത നിയമനം: യുഎഇയിൽ പ്രവാസി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ
അനധികൃതമായി 12 പേരെ ജോലിക്കു നിയമിച്ച കേസിൽ യുഎഇ പൗരനും ഏഷ്യക്കാരനും അറസ്റ്റിൽ. ഇവർക്ക് 6 ലക്ഷം ദിർഹം പിഴ ചുമത്തി. ഇരുവരെയും തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷനു കൈമാറി. നിയമം ലംഘിച്ച് ജോലി ചെയ്ത തൊഴിലാളികൾ 1,000 ദിർഹം വീതം പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി (ഐസിപി) അറിയിച്ചതാണിത്. ‘സുരക്ഷിത സമൂഹത്തിലേക്ക് ഒരുമിച്ച്’ എന്ന പ്രമേയത്തിൽ യുഎഇയിലുടനീളമുള്ള 4,771 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘകരെ കണ്ടെത്തിയതെന്ന് അതോറിറ്റി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സഈദ് അൽ ഖൈലി പറഞ്ഞു.വ്യവസ്ഥകൾക്കു വിരുദ്ധമായി ഒരു വിദേശ പൗരനു ജോലി നൽകുകയോ അഭയം നൽകുകയോ ചെയ്യുന്ന വ്യക്തിക്കും സ്ഥാപനത്തിനും 50,000 ദിർഹമാണ് പിഴ. നിയമലംഘനങ്ങളിൽ ഏർപ്പെടുന്ന വ്യക്തികളുടെ എണ്ണത്തിന് ആനുപാതികമായി പിഴ വർധിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)