
ഖത്തറില്‍ മഴ: നീക്കം ചെയ്തത് 20 ലക്ഷം ഗാലൺ വെള്ളം
ദോഹ: ഞായറാഴ്ച അതിരാവിലെ മുതൽ രാത്രി വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പെയ്ത മഴവെള്ളം അതിവേഗത്തിൽ നീക്കം ചെയ്ത് മുനിസിപ്പാലിറ്റി മന്ത്രാലയം.
തുടർച്ചയായി 36 മണിക്കൂർ നടത്തിയ ശ്രമങ്ങളിലൂടെ 21 ലക്ഷം ഗാലൺ വെള്ളമാണ് വിവിധ മേഖലകളിൽനിന്നും അധികൃതർ നീക്കം ചെയ്തത്. പൊതുമരാമത്ത് വിഭാഗം, ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ വിവിധ സുരക്ഷ ഏജൻസികൾ എന്നിവയുമായി ചേർന്നാണ് ദൗത്യം പൂർത്തിയാക്കിയത്. ഞായറാഴ്ച പുലർച്ചെ മഴ തുടങ്ങിയതിനു പിന്നാലെ ആറു മണിയോടെ തന്നെ വെള്ളം നീക്കാനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചിരുന്നു.
തിങ്കളാഴ്ച വൈകുന്നേരം ആറു വരെ ഇത് തുടർന്നു. 82 ടാങ്കറുകൾ, 10 പമ്പുകൾ ഉൾപ്പെടെ സൗകര്യങ്ങൾ ഉപയോഗിച്ച് 406 റൗണ്ടുകളായി വെള്ളം നീക്കി.
219 ളം ജീവനക്കാർ സജീവമായി പ്രവർത്തിച്ചു. മന്ത്രാലയത്തിന്റെ 184 കാൾസെന്ററിലേക്ക് 94 അന്വേഷണങ്ങൾ മഴയുമായി ബന്ധപ്പെട്ട് ലഭിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)