
ഭാഷയറിയാതെ വിഷമിക്കണ്ട, മക്ക ഹറമിൽ ഇന്ത്യൻ ഭാഷകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരും
മക്ക ഹറമിൽ തീർത്ഥാടകർക്ക് സേവനം നൽകുന്നതിനായി വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരെ ആഭ്യന്തര മന്ത്രാലയം നിയമിച്ചു. വിവിധ രാജ്യക്കാരായ തീർത്ഥാടകരും വിശ്വാസികളുമാണ് ഹറമിൽ എത്തുന്നത്. ഇവരുമായി ഫലപ്രദമായ രീതിയിൽ ആശയവിനിമയം നടത്താനാണ് വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നത്. ഫ്രഞ്ച്, തുർക്കിഷ്, ഇന്തോനേഷ്യൻ, ഉറുദു തുടങ്ങി വിവിധ ഭാഷകളിലൂടെ തീർത്ഥാടകർക്ക് ആവശ്യമായ സേവനങ്ങൾ ഇത്തരത്തിൽ നിയോഗിച്ചിട്ടുള്ള സുരക്ഷാ ഉദ്യോഗസ്ഥർ വഴി നൽകുന്നതായിരിക്കും. ഇവർ 24 മണിക്കൂറും പ്രവർത്തന സജ്ജരായിരിക്കും. വിവിധ ഭാഷകളിൽ ആശയ വിനിമയം നടത്തുന്നതിനായി സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകാറുണ്ട്. മക്കയിലെത്തുന്ന ഭക്തർക്ക് നൽകുന്ന സേവനങ്ങൾ കൂടുതൽ മികവുറ്റതാക്കാനാണ് ലോക ഭാഷകൾ കൈകാര്യം ചെയ്യാനറിയുന്ന ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നതെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)