Posted By user Posted On

സുപ്രധാന തീരുമാനങ്ങളുമായി യുഎഇ മന്ത്രിസഭ; ഇത്തരക്കാർക്ക് രാജ്യത്തിന് പുറത്ത് നിന്നും വിദൂരമായി ജോലി ചെയ്യാം

രാജ്യത്തെ ഫെഡറല്‍ ഗവണ്‍മെൻ്റ് ജീവനക്കാര്‍ക്ക് രാജ്യത്തിന് പുറത്തുനിന്ന് വിദൂരമായി ജോലി ചെയ്യാന്‍ അനുമതി നല്‍കുന്ന പുതിയ തൊഴില്‍ സംവിധാനത്തിന് യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കി. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രി യും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സര്‍ക്കാര്‍ പദ്ധതികള്‍, പഠനങ്ങള്‍, പ്രത്യേക ജോലികള്‍ തുടങ്ങിയ മേഖലകളിലേക്ക് അന്താരാഷ്ട്ര പ്രതിഭകളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തില്‍ 2031 ഓടെ രാജ്യത്തിൻ്റെ വാര്‍ഷിക വിദേശ നേരിട്ടുള്ള നിക്ഷേപം ഇരട്ടിയിയേക്കാള്‍ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സമഗ്രമായ ആറ് വര്‍ഷത്തെ ദേശീയ നിക്ഷേപ തന്ത്രത്തിനും അംഗീകാരം നല്‍കി. ബിസിനസ്സിനും മൂലധനത്തിനുമുള്ള ആഗോള കേന്ദ്രമെന്ന നിലയില്‍ രാജ്യത്തിൻ്റെ സ്ഥാനം ശക്തിപ്പെടുത്താനാണ് ഈ നീക്കം.

കഴിഞ്ഞ വര്ഷങ്ങളിലെ വാര്‍ഷിക എഫ്ഡിഐ ഒഴുക്ക് 112 ബില്യണ്‍ ദിര്‍ഹത്തില്‍ നിന്ന് 240 ബില്യണ്‍ ദിര്‍ഹമായി വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. ഇതേ കാലയളവില്‍ വിദേശ നിക്ഷേപങ്ങളുടെ മൊത്തം സ്റ്റോക്ക് 800 ബില്യണ്‍ ദിര്‍ഹത്തില്‍ നിന്ന് 2.2 ട്രില്യണ്‍ ദിര്‍ഹമായി ഉയര്‍ത്താനും ഇത് ലക്ഷ്യമിടുന്നു.

‘വ്യവസായം, ലോജിസ്റ്റിക്‌സ്, സാമ്പത്തിക സേവനങ്ങള്‍, പുനരുപയോഗ ഊര്‍ജ്ജം, വിവരസാങ്കേതികവിദ്യ എന്നിവയുള്‍പ്പെടെയുള്ള സുപ്രധാന മേഖലകളില്‍ ഈ തന്ത്രം ശ്രദ്ധ ശ്രദ്ധ കേന്ദ്രീകരിക്കും- മന്ത്രിസഭാ യോഗത്തിന് ശേഷം ഷെയ്ഖ് മുഹമ്മദ് പ്രസ്താവനയില്‍ പറഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *