
വൃക്ക രോഗികൾക്കുള്ള ഡയാലിസിസ് പദ്ധതി; 10 ലക്ഷം ദിര്‍ഹം സംഭാവന ചെയ്ത് യുഎഇയിലെ പ്യുവർ ഗോൾഡ്
വൃക്ക രോഗികള്‍ക്കായുള്ള ഡയാലിസിസ് പദ്ധതിയില്‍ 10 ലക്ഷം ദിര്‍ഹം സംഭാവന ചെയ്ത് യുഎഇയിലെ പ്യുവര്‍ ഗോള്‍ഡ്. ദുബായ് ചാരിറ്റി അസോസിയേഷന്‍റെ വൃക്ക രോഗികൾക്കുള്ള ഡയാലിസിസ് പദ്ധതിയെ പിന്തുണയ്ക്കുന്നതിനായി പ്യുവർ ഗോൾഡ് ഗ്രൂപ്പിന്‍റെ സ്ഥാപകനും ചെയർമാനുമായ ഫിറോസ് മർച്ചന്‍റിൽ നിന്നാണ് 1 മില്യൺ ദിർഹത്തിലധികം സംഭാവന നല്‍കിയത്. ദുബായ് ചാരിറ്റി അസോസിയേഷൻ ബോർഡ് അംഗവും ജനറൽ സെക്രട്ടറിയുമായ ഖാലിദ് അൽ ഒലാമ, മർച്ചന്‍റിന് നൽകിയ ഉദാരമായ സംഭാവനയ്ക്ക് അഗാധമായ നന്ദിയും കടപ്പാടും അറിയിച്ചു. വൃക്കരോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും കഴിയുന്നത്ര സാധാരണ ജീവിതം തുടരാൻ അവരെ പ്രാപ്തരാക്കുന്നതിനും ഈ പിന്തുണ ഗണ്യമായി സഹായിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. “ഈ പിന്തുണ വെറും സാമ്പത്തിക സംഭാവനയല്ല; സാമൂഹിക ഉത്തരവാദിത്തത്തിന്‍റെ പ്രാധാന്യത്തിലും സമൂഹത്തെ പിന്തുണയ്ക്കുന്നതിൽ അതിന്‍റെ പങ്കിലും പ്യുവർ ഗോൾഡ് ഗ്രൂപ്പിന്‍റെ വിശ്വാസത്തിന്‍റെ ഒരു തെളിവാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)