
യുഎഇയിലെ ഈ വിമാനത്താവളങ്ങളില്‍ മിതമായ നിരക്കില്‍ ലഗേജുകള്‍ സൂക്ഷിക്കാം; അറിയേണ്ടതെല്ലാം
ദുബായ്, അബുദാബി വിമാനത്താവളങ്ങളിലൂടെ ഇറങ്ങുന്ന ട്രാൻസിറ്റ് യാത്രക്കാർക്ക് മിതമായ നിരക്കിൽ ലഗേജുകൾ സൂക്ഷിക്കാം. വിമാനത്താവളങ്ങളിലെ ലഗേജ് സ്റ്റോറേജ് സൗകര്യം ഇതിനായി പ്രയോജനപ്പെടുത്താം. ചുരുങ്ങിയ സമയത്തിനുള്ളിൽ യാത്ര ചെയ്യാനാഗ്രഹിക്കുന്നവർക്ക് ലഗേജ് സ്റ്റോറേജ് മികച്ച ഓപ്ഷനാണ്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്ന് ടെർമിനലുകളിലും 24 മണിക്കൂറും ഈ സൗകര്യം ലഭ്യമാണ്. ലഗേജിന്റെ വലിപ്പം അനുസരിച്ച് നിരക്കും വ്യത്യാസപ്പെട്ടിരിക്കും. ടെർമിനൽ ഒന്നിലും രണ്ടിലും 12 മണിക്കൂർ വരെ ലഗേജുകൾ സൂക്ഷിക്കുന്നതിന് 40 മുതൽ 50 ദിർഹം വരെയാണ് ചെലവ് ഈടാക്കുക. ഡനാറ്റ ബാഗേജ് സർവീസസാണ് ഇവിടെ സുരക്ഷിതമായ സേവനം നൽകുന്നത്. എമിറേറ്റ്‌സ് വിമാന യാത്രക്കാരുടെ പ്രധാന ടെർമിനലായ മൂന്നാം ടെർമിനലിൽ 12 മണിക്കൂർ വരെ ലഗേജുകൾ സൂക്ഷിക്കാൻ 40 ദിർഹം വരെ നൽകിയാൽ മതി. അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൂന്ന് മണിക്കൂർ വരെ ലഗേജ് സൂക്ഷിക്കാൻ 35 ദിർഹമാണ് ഈടാക്കുക. 24 മണിക്കൂർ- 70 ദിർഹം, 48 മണിക്കൂർ-105 ദിർഹം, 72 മണിക്കൂർ-140 ദിർഹവും എന്നിങ്ങനെയാണ് മറ്റു നിരക്കുകൾ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)