
അപകടകരമായ ഡ്രൈവിങ് തടയാൻ യുഎഇ
അപകടകരമായ ഡ്രൈവിങ് തടയാൻ സജീവമായ നടപടി സ്വീകരിച്ച് ഫുജൈറ പൊലീസ്. റമദാൻ പശ്ചാത്തലത്തിൽ പെട്ടെന്നുള്ള ലൈൻ മാറ്റം അടക്കമുള്ള അപകടകരമായ പ്രവണതകൾ തടയാനാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. നിയമലംഘകർക്ക് 1000ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റും ശിക്ഷ ചുമത്തുമെന്നും പൊലീസ് അറിയിച്ചു. തുടർച്ചയായ നിയമലംഘനങ്ങളുണ്ടായാൽ വാഹനം പിടിച്ചെടുക്കുമെന്നും ഫുജൈറ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)