
റമദാന്റെ ആദ്യദിനത്തിൽ യുഎഇയിൽ ഒമ്പത് യാചകർ പിടിയിൽ
യുഎഇയിൽ റമദാന്റെ ആദ്യ ദിനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ പിടിയിലായത് ഒമ്പത് യാചകർ. അഞ്ച് പുരുഷന്മാരും നാല് സ്ത്രീകളുമാണ് പിടിയിലായത്. യു.എ.ഇയിൽ ഭിക്ഷാടനം നടത്തുന്നത് നിയമപരമായി കുറ്റകരമായ പ്രവൃത്തിയാണ്. പിടിക്കപ്പെട്ടാൽ 5,000 ദിർഹം പിഴയും മൂന്നു മാസത്തെ തടവുമാണ് ശിക്ഷ. ഭിക്ഷാടനത്തിനെതിരായ പോരാട്ടം ശക്തമാക്കി എമിറേറ്റിന്റെ പരിഷ്കൃത പ്രതിച്ഛായ സംരക്ഷിക്കുക എന്നതാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഭിക്ഷാടനം സംഘടിപ്പിക്കുന്നതും രാജ്യത്തിന് പുറത്തുനിന്ന് ഭിക്ഷാടകരെ എത്തിക്കുന്നതും ആറുമാസം വരെ തടവും ഒരു ലക്ഷം ദിർഹം പിഴയും ലഭിക്കാവുന്ന കുറ്റമാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)