
ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരാം, വ്യായാമ സൗകര്യങ്ങളേറെ; ഖത്തറിൽ 3 പബ്ലിക് പാർക്കുകൾ തുറന്നു
ദോഹ ∙ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാൻ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് വ്യായാമത്തിനുള്ള കായിക സൗകര്യങ്ങൾ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളുമായി ഖത്തറിൽ മൂന്ന് പാർക്കുകൾ കൂടി തുറന്നു കൊടുത്തു. അൽ വക്ര പബ്ലിക് പാർക്ക്, അൽ മഷാഫ് പാർക്ക്, റൗദത്ത് എഗ്ദൈം പാർക്ക് എന്നിവയാണ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്. ഖത്തർ പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ)യുമായി സഹകരിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റേതാണ് പദ്ധതി. ഖത്തർ നാഷനൽ വിഷൻ 2030 ന്റെ ഭാഗമായി , പരിസ്ഥിതി സുസ്ഥിരത വർധിപ്പിക്കുക, ഹരിത ഇടങ്ങൾ വികസിപ്പിക്കുക, പൊതുജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിന് സൗകര്യമൊരുക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് മൂന്ന് പാർക്കുകൾ പുതുതായി നിർമ്മിച്ചത് .
അൽ വക്ര പബ്ലിക് പാർക്ക് മൊത്തം 46,601 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് നിർമ്മിച്ചത് . അതിൽ 31,585 ചതുരശ്ര മീറ്റർ (62%) ഹരിത ഇടങ്ങളാണ് . അൽ മഷാഫ് പാർക്കിന്റെ ആകെ വിസ്തീർണ്ണം 4,741 ചതുരശ്ര മീറ്ററാണ് . പാർക്കിൽ 2,648 ചതുരശ്ര മീറ്റർ വിസ്തീർണ്ണവും പച്ചപ്പാണ്. 97 മരങ്ങളും പാർക്കിൽ ഉണ്ട്. അൽ വുഖെയ്ർ പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദ കേന്ദ്രങ്ങളിലൊന്നായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത് .
റൗദത്ത് എഗ്ദൈം പാർക്ക്, മൊത്തം 24,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ്. പ്രദേശവാസികൾക്ക് വിശ്രമിക്കാനും വ്യായാമം ചെയ്യാനുമുള്ള സൗകരൃവും റൗദത്ത് എഗ്ദൈം പാർക്കിലുണ്ട് .അൽ റയ്യാൻ മുനിസിപ്പാലിറ്റിയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ കേന്ദ്രങ്ങൾ ഒന്നായി ഈ പാർക്ക് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത് .
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)