
ബ്രിട്ടിഷ് ടെന്നിസ് താരത്തിന്റെ അനുമതിയില്ലാതെ ചിത്രം പകർത്തി ഉപദ്രവിച്ചയാളെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു
ബ്രിട്ടീഷ് ടെന്നിസ് താരം എമ്മാ റഡുകാനുവിന്റെ (22) അനുമതിയില്ലാതെ ചിത്രം പകര്‍ത്തിയയാളെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ദുബായ് ടെന്നിസ് ചാംപ്യൻഷിപ്പിനിടെയായിരുന്നു സംഭവം. യുഎഇയിൽ വിനോദസഞ്ചാരത്തിനെത്തിയ യുവാവാണ് ചിത്രം പകര്‍ത്തിയത്. എമ്മയുടെ പരാതിയെ തുടർന്ന് നടപടി സ്വീകരിച്ചതായി ദുബായ് പോലീസ് അറിയിച്ചു. യുവാവ് എമ്മയ്ക്ക് കുറിപ്പ് നൽകുകയും അനുമതിയില്ലാതെ അവരുടെ ചിത്രം എടുക്കുകയുമായിരുന്നു. ഇത് താരത്തിന് മനോവിഷമമുണ്ടാക്കിയതായി ദുബായ് മീഡിയ ഓഫിസിൽ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ 18ന് കരോലിന മുച്ചോവയ്ക്കെതിരായ രണ്ടാം റൗണ്ട് മത്സരത്തിനിടെയാണ് എമ്മ ചെയർ അംപയറെ പരാതിയുമായി സമീപിച്ചത്. ടൂർണമെന്റ് സംഘാടകർ യുവാവിനെ പുറത്താക്കി. ഉപദ്രവിച്ചയാളെ എല്ലാ ഡബ്ല്യുടിഎ ഇവന്റുകളിൽ നിന്ന് വിലക്കുകയും ചെയ്തു. എമ്മിയിൽനിന്ന് അകലം പാലിക്കാനുള്ള ഔപചാരിക ഉടമ്പടിയിലും ഇയാൾ ഒപ്പുവച്ചു. എമ്മയുടെ ക്ഷേമം ഉറപ്പാക്കാനും ആവശ്യമായ പിന്തുണ നൽകാനും എല്ലാവരും സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് വനിതാ ടെന്നീസ് അസോസിയേഷൻ പറഞ്ഞു. തനിക്ക് നൽകിയ പിന്തുണയ്ക്ക് ആരാധകർക്ക് താരം നന്ദി പറഞ്ഞു. സംഭവം മാനസിക വിഷമമുണ്ടാക്കിയെങ്കിലും ഇപ്പോൾ താൻ സാധാരണ നിലയിലെത്തിയതായി എമ്മ വ്യക്തമാക്കി. 2021 ലെ യുഎസ് ഓപൺ ചാംപ്യനാണ് എമ്മ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)