Posted By user Posted On

ദോഹ ഹമദ് വിമാനത്താവളത്തിൽ ഇനി ഡ്രൈവറില്ലാ വാഹനങ്ങളുടെ സേവനവും

ദോഹ ∙ ദോഹ ഹമദ് വിമാനത്താവളത്തിൽ ഇനി ഡ്രൈവറില്ലാ വാഹനങ്ങളുടെ സേവനവും. വിമാനത്തവളത്തിലെത്തുന്ന യാത്രക്കാർക്കും ജീവനക്കാർക്കും ഓട്ടോണോമസ് വാഹനങ്ങൾ ഏർപ്പെടുത്താനുള്ള പരീക്ഷണ യാത്രകൾ ആരംഭിച്ചു. ഓട്ടോണമസ് ബസ്, ഓട്ടോണമസ് ബാഗേജ് ട്രാക്ടർ എന്നിവയുൾപ്പെടെയുള്ള അത്യാധുനിക ഓട്ടോണമസ് വാഹനങ്ങളുടെ സേവനം ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പരീക്ഷണാടിസ്ഥാനത്തിൽ  ഓരോ വാഹനങ്ങൾ വിമാനത്താവളത്തിൽ ഉപയോഗിച്ച്  തുടങ്ങിയത്. ഖത്തർ ഏവിയേഷൻ സർവീസസ്, എയർപോർട്ട് ഓപ്പറേഷൻ ആൻഡ് മാനേജ്‌മെന്റ് കമ്പനിയായ  മതാർ ( MATAR), ഖത്തർ ഫൗണ്ടേഷൻ അംഗമായ ഖത്തർ സയൻസ് ആൻഡ് ടെക്നോളജി പാർക്ക് (QSTP) എന്നിവയുമായി സഹകരിച്ചാണ് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ഏറ്റവും പുതിയ ഓട്ടോണമസ് ഗതാഗത സംവിധാനം നടപ്പിലാക്കുക. ജിപിഎസ്, എഐ -ഡ്രൈവൺ സിസ്റ്റങ്ങൾ, വിവിധ ഇന്റലിജന്റ് സെൻസറുകൾ, ലിഡാറുകൾ തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഈ വാഹനങ്ങൾ ഉയർന്ന പ്രവർത്തന സുരക്ഷയും കാര്യക്ഷമതയും  നൽകുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

ഏതു കാലാവസ്ഥയിലും ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കാൻ ഇതിന് സാധിക്കും കാര്യക്ഷമത, സുരക്ഷ, സുസ്ഥിരത എന്നിവ വർധിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമത്തിന്റെ ഭാഗമായാണ് ഈ  നൂതന സംരംഭമെന്ന് ഹമദ് രാജ്യാന്തര വിമാനത്താവള ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ഹമദ് അലി അൽ ഖാതിർ പറഞ്ഞു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *