
റമദാൻ മാസം യുഎഇ ഭക്ഷണശാലകൾക്കുള്ള പുതിയ മാർഗനിർദ്ദേശങ്ങൾ
റമദാൻ മാസം ആരംഭിക്കാനുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള വിശ്വാസികൾ. ഗൾഫ് രാജ്യങ്ങളിൽ ഇതിനോടകം തന്നെ തയ്യാറെടുപ്പുകളെല്ലാം അവസാന ഘട്ടത്തിലെത്തിക്കഴിഞ്ഞു. റമദാൻ കാലത്ത് ഗൾഫ് രാജ്യങ്ങളിൽ പ്രത്യേക ഭക്ഷണശാലകൾ തുറക്കുന്നത് പതിവ് രീതിയാണ് സ്വദേശികളും പ്രവാസികളുമടക്കം ഇത്തരത്തിൽ ചെറുകടകൾ ആരംഭിക്കുന്നത് പതിവ് കാഴചയാണ്. ഇപ്പോഴിതാ ഇതുസംബന്ധിച്ച് പുതിയ ഉത്തരവിറക്കിയിരിക്കുകയാണ് യുഎഇ അധികൃതർ. റമദാൻ കാലത്ത് പകൽ സമയങ്ങളിൽ ഭക്ഷണം തയ്യാറാക്കുന്നതിനും വിൽക്കുന്നതിനും പ്രിത്യേകം അനുമതി ലഭിക്കേണ്ടതുണ്ട്. ഇതിനായി ഇപ്പോൾ തന്നെ അപേക്ഷിക്കാനുള്ള അവസരവുമുണ്ട് . രണ്ട് തരത്തിലെ പെർമിറ്റുകളാണ് ഭക്ഷണശാലകൾക്ക് നൽകുന്നത്. ഈ പെർമിറ്റുകൾ നൽകുന്നത് ആരംഭിച്ചതായി ഷാർജ സിറ്റി മുനിസിപ്പാലിറ്റിയാണ് അറിയിച്ചത്. ഇഫ്‌താറിന് മുൻപ് വിഭവങ്ങൾ പ്രദർശിപ്പിക്കുന്നതിനും അനുമതി ലഭിക്കേണ്ടതുണ്ട്. ഉപവാസ സമയത്തും ആഹാരം പാകം ചെയ്യാനും വിൽക്കാനും മുനിസിപ്പാലിറ്റി അനുമതി നൽകും. എന്നാൽ ഇതിന് ചില നിർദേശങ്ങൾ പാലിക്കേണ്ടതായുണ്ട്. ഷോപ്പിംഗ് മാളുകളിലുള്ള ഭക്ഷണശാലകൾക്കും ഈ പെർമിറ്റ് ബാധകമാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)