
ഗാസ വെടിനിർത്തൽ ചർച്ചകളുടെ രണ്ടാം ഘട്ടം ആരംഭിക്കാൻ അനുകൂല സാഹചര്യമെന്ന് പ്രധാനമന്ത്രിയുടെ ഉപദേശകൻ
ഗാസ വെടിനിർത്തൽ ചർച്ചകളുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നതിനുള്ള ചർച്ചകൾ ദിവസവും നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഉപദേശകനും വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വക്താവുമായ ഡോ. മജീദ് ബിൻ മുഹമ്മദ് അൽ അൻസാരി ചൊവ്വാഴ്ച പറഞ്ഞു. ചർച്ചകൾ ക്രിയാത്മകമായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.തൻ്റെ പ്രതിവാര മാധ്യമ സമ്മേളനത്തിൽ ഡോ. അൽ അൻസാരി പറഞ്ഞു, “രണ്ടാം ഘട്ട ചർച്ചകൾ ആരംഭിക്കുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങൾ തുടരുകയാണ്. ഈ ഘട്ടത്തിലേക്ക് മാറുന്നതിന് മുമ്പായി, ആദ്യ ഘട്ടത്തിൻ്റെ നിബന്ധനകൾ പൂർത്തിയാക്കണം.”
“ഇസ്രായേലിൽ നിന്ന് ഞങ്ങൾ നല്ല പ്രസ്‌താവനകൾ കേട്ടു, ഇത് രണ്ടാം ഘട്ടത്തിലേക്ക് നീങ്ങാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.” അദ്ദേഹം വ്യക്തമാക്കി.
രണ്ടാം ഘട്ട ചർച്ചകളിൽ ചേരാൻ ഇസ്രായേൽ സമ്മതിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, “ഇസ്രായേൽ ഗവൺമെൻ്റിന് വേണ്ടി സംസാരിക്കാൻ ഞങ്ങൾക്ക് കഴിയില്ല, പക്ഷേ സാഹചര്യം പോസിറ്റീവ് ആണെന്ന് തോന്നുന്നു” എന്ന് ഡോ. അൽ അൻസാരി പറഞ്ഞു.
രണ്ടാം ഘട്ട ചർച്ചകളെ പിന്തുണയ്ക്കുന്നതിനും ഉൾപ്പെട്ട എല്ലാ കക്ഷികളുമായും ചേർന്ന് പ്രവർത്തിക്കുന്നതിനുമുള്ള ഖത്തറിൻ്റെ പ്രതിബദ്ധതയും അദ്ദേഹം ആവർത്തിച്ചു. കരാർ പൂർണമായി നടപ്പാക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Comments (0)