Posted By user Posted On

ഖത്തറിലെ റാസ് അബ്രൂക്കിലെ ഡെസേർട്ട് ഇവന്റ് സമാപിച്ചു; ഇവിടേക്ക് എത്തിയത് 55,000-ത്തിലധികം സന്ദർശകർ

കഴിഞ്ഞ രണ്ട് മാസത്തിനിടെ 55,000-ത്തിലധികം സന്ദർശകർ റാസ് അബ്രൂക്കിലെ ഡെസേർട്ട് ഇവന്റിലെത്തിയെന്നും പരിപാടി വൻ വിജയമായിരുന്നുവെന്നും വിസിറ്റ് ഖത്തർ പ്രഖ്യാപിച്ചു. 2024 ഡിസംബർ 18 മുതൽ 2025 ഫെബ്രുവരി 15 വരെ വടക്കുപടിഞ്ഞാറൻ ഖത്തറിലെ യുനെസ്കോയുടെ സംരക്ഷിത പ്രദേശമായ അൽ-റീം ബയോസ്ഫിയർ റിസർവിലാണ് ഇവന്റ് നടന്നിരുന്നത്. എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്ക് സാഹസികത, വിശ്രമം, സാംസ്‌കാരിക പ്രവർത്തനങ്ങൾ എന്നിവ ഇത് വാഗ്ദാനം ചെയ്തു.

മാജിക് ഷോകൾ, കഥപറച്ചിൽ, നൃത്തങ്ങൾ എന്നിവ ഉൾപ്പെടെ 29 ലൈവ് പെർഫോമൻസുകൾ അതിഥികൾ ആസ്വദിച്ചു. പുതിയ കഴിവുകൾ ആളുകൾക്ക് രസകരമായ രീതിയിൽ പഠിക്കാൻ കഴിയുന്ന 17 ഇൻ്ററാക്ടീവ് വർക്ക് ഷോപ്പുകളും ഉണ്ടായിരുന്നു. കൂടാതെ, ഒട്ടക-കുതിര സവാരിയും, അമ്പെയ്ത്ത്, നക്ഷത്രനിരീക്ഷണവും, ഹോട്ട് എയർ ബലൂൺ സവാരിയും തുടങ്ങി ഒമ്പത് വ്യത്യസ്‌ത വിനോദങ്ങളും ലഭ്യമായിരുന്നു.

വിസിറ്റ് ഖത്തറിലെ ഫെസ്റ്റിവൽസ് ആൻഡ് ഇവൻ്റ്‌സ് ഡയറക്ടർ എൻജിൻ അഹമ്മദ് ഹമദ് അൽ ബിനാലി പരിപാടിയുടെ വിജയത്തിൽ സന്തോഷം പങ്കുവെച്ചു. കുടുംബങ്ങൾക്ക് സാഹസികതയും വിശ്രമവും ആസ്വദിക്കാൻ പറ്റിയ സ്ഥലമാണ് റാസ് അബ്രൂക്ക് എന്നും, ഈ പരിപാടി വരാനിരിക്കുന്ന കൂടുതൽ മികച്ച അനുഭവങ്ങളുടെ തുടക്കം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *