Posted By user Posted On

റമദാനിൽ 9 ആവശ്യ സാധനങ്ങളുടെ വിലകൾ വർധിക്കില്ല; വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കി യുഎഇ

റമദാൻ മാസത്തിൻ്റെ വരവോടെ അവശ്യ സാധനങ്ങളുടെ വില വലിയ തോതിൽ വർധിക്കുന്ന പതിവു രീതി യുഎഇയിലെ വ്യാപാര സ്ഥാപനങ്ങളിൽ ഇത്തവണ ഉണ്ടാവില്ലെന്ന് അധികൃതർ വ്യക്തമാക്കി. പാചക എണ്ണ, മുട്ട, പാലുൽപ്പന്നങ്ങൾ, അരി, പഞ്ചസാര, കോഴി, പയർവർഗ്ഗങ്ങൾ, ബ്രെഡ്, ഗോതമ്പ് എന്നീ ഒമ്പത് അടിസ്ഥാന ഉപഭോക്തൃ ഇനങ്ങൾക്ക് പുതിയ വിലനിർണ്ണയ നയം നടപ്പിലാക്കുന്നതിൽ പ്രധാന ചില്ലറ വ്യാപാരികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും വില അന്യായമായി വർദ്ധിപ്പിച്ചിട്ടില്ലെന്നും യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർരി പറഞ്ഞു.ഈ അടിസ്ഥാന ഉപഭോക്തൃ ഇനങ്ങളുടെ വില മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി വ്യക്തമായി പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ അൽ മർരിയുടെ നേതൃത്വത്തിലുള്ള സംഘം യൂണിയൻ കോപ്പ്, ലുലു തുടങ്ങി പ്രധാന ഔട്ട്ലെറ്റുകളിൽ സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *