Posted By user Posted On

യുഎഇയില്‍ ബൈക്ക് അപകടത്തില്‍ 51കാരിക്ക് പരിക്ക്

യുഎഇയില്‍ ബൈക്ക് അപകടത്തില്‍ 51കാരിക്ക് പരിക്കേറ്റു. ഷാര്‍ജയിലെ അ​ൽ ബ​ദാ​യ​റി​ലെ ബൈ​ക്ക​പ​ക​ട​ത്തി​ലാണ് 51കാരിയായ യൂറോപ്യന്‍ സ്ത്രീയ്ക്ക് പരിക്കേറ്റത്. സ്ത്രീയെ ഉടന്‍തന്നെ ഹെലികോപ്റ്റര്‍ മാര്‍ഗം ആശുപത്രിയിലെത്തിച്ചു. ആഭ്യന്തരമന്ത്രാലയത്തിലെ എയര്‍ വിങ്ങാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ര​ക്ഷ​പ്പെ​ടു​ത്തി​യ സ്ത്രീ​യെ ഹെ​ലി​കോ​പ്​​ട​ർ മാ​ർ​ഗം ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റുകയായിരുന്നു. സം​ഭ​വസ്ഥ​ല​ത്തു​നി​ന്ന്​ പ്രാ​ഥ​മി​ക ചി​കി​ത്സന​ൽ​കി​യ ശേ​ഷ​മാ​ണ്​ ഹെ​ലി​കോ​പ്​​ട​ർ മാ​ർ​ഗം സ്ത്രീ​യെ മാ​റ്റി​യ​ത്. പ​രി​ക്കേ​റ്റ സ്ത്രീ​യെ ദൈ​ദി​ലെ ആ​ശു​പ​ത്രി​യി​ലാ​ണ്​ പ്ര​വേ​ശി​പ്പി​ച്ചത്. ര​ക്ഷാ​​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ആ​ഭ്യ​ന്ത​രമ​ന്ത്രാ​ല​യം സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വെ​ച്ചിരുന്നു. നാ​ഷണൽ ആം​ബു​ല​ൻ​സ്​ അ​ധി​കൃ​ത​രു​ടെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്നാ​ണ്​ എ​യ​ർ വി​ങ്​ അ​തി​വേ​ഗം ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *