
ഖത്തർ അമീർ ഇന്ത്യയിലേക്ക്; ദ്വിദിന സന്ദർശനത്തിന് തിങ്കളാഴ്ച തുടക്കം
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഇന്ത്യയിലേക്ക്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണ പ്രകാരമുള്ള സന്ദർശനത്തിന് ഫെബ്രുവരി 17ന് തുടക്കമാവുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
രണ്ടു ദിവസത്തെ സന്ദർശനത്തിൽ മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, വ്യാപാര-വ്യവസായ പ്രമുഖർ ഉൾപ്പെടെ ഉന്നത സംഘം അമീറിനെ ഇന്ത്യൻ യാത്രയിൽ അനുഗമിക്കും. അമീറായി ചുമതലയേറ്റ ശേഷം 2015 മാർച്ചിലായിരുന്നു ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ആദ്യ ഇന്ത്യാ സന്ദർശനം.
ഇരു രാജ്യങ്ങളും തമ്മിലെ സൗഹൃദം ശക്തമാക്കുന്നതിലും വ്യപാര, നിക്ഷേപ മേഖലയിലെ ബന്ധം ദൃഢമാക്കുന്നതിലും അമീറിന്റെ ഇന്ത്യാ സന്ദർശനം പ്രധാനമായി മാറും. എട്ടര ലക്ഷത്തോളം വരുന്ന ഖത്തറിലെ ഇന്ത്യൻ പ്രവാസികളും ഏറെ അഭിമാനത്തോടെയാണ് രാഷ്ട്രനേതാവിനെ ഇന്ത്യാ സന്ദർശനത്തെ വിലയിരുത്തുന്നത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)