
പ്രവാസികൾക്ക് സന്തോഷവാർത്ത; ഈ റൂട്ടുകളിൽ കൂടുതൽ സർവീസുമായി ഇൻഡിഗോ
കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് അടുത്ത മാസം കൂടുതൽ വിമാന സർവീസുകളുമായി ഇൻഡിഗോ വിമാനക്കമ്പനി. മാർച്ച് 1 മുതലാണ് സർവീസുകൾ കൂട്ടുന്നത്. നിലവിലുള്ള കോഴിക്കോട് –ജിദ്ദ സെക്ടറിലെ സർവീസുകളുടെ എണ്ണം കൂട്ടുന്നതിനൊപ്പം റാസൽഖൈമയിലേക്കു പുതിയ സർവീസ് ആരംഭിക്കും. കോഴിക്കോട് –ഫുജൈറ സെക്ടറിലും സർവീസ് പരിഗണനയിലുണ്ട്. നിലവിൽ കോഴിക്കോട് –ജിദ്ദ സെക്ടറിൽ ആഴ്ചയിൽ 7 സർവീസുകൾ ഉള്ളത് 11 ആകും. ജിദ്ദയിലേക്കുള്ള അധിക വിമാനം ഉച്ചയ്ക്ക് 1.50നു കോഴിക്കോട്ടുനിന്നു പുറപ്പെടും. സൗദി സമയം വൈകിട്ട് 6.30നു ജിദ്ദയിൽനിന്നു കോഴിക്കോട്ടേക്കു പുറപ്പെടും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)