Posted By user Posted On

ഇതറിഞ്ഞോ? എല്ലാ മാസവും 40,100 രൂപ കയ്യിൽ കിട്ടും; പോസ്റ്റ് ഓഫീസിന്റെ കിടിലൻ വരുമാന പദ്ധതി

വ്യത്യസ്തങ്ങളായ സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് എത്താൻ പല പ്രായത്തിലും വ്യത്യസ്തമായ വരുമാനവുമുള്ളവരെ സഹായിക്കുന്ന നിരവധി പോസ്റ്റ് ഓഫീസ് സമ്പാദ്യ നിക്ഷേപ പദ്ധതികളാണ് വിപണിയിലുള്ളത്. അത് തന്നെയാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെ കൂടുതൽ ജനപ്രിയമാക്കുന്നതും. ഇത്തരത്തിൽ ജോലിയിൽ നിന്ന് വിരമിച്ച ശേഷവും സ്ഥിരവരുമാനം ആഗ്രഹിക്കുന്നവർക്കുള്ള ഒരു പ്രധാന തിരഞ്ഞെടുപ്പാണ് പോസ്റ്റ് ഓഫീസിന്റെ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം. മുതിർന്ന പൗരന്മാർക്ക് സുരക്ഷിതമായ നിക്ഷേപം വാഗ്ദാനം ചെയ്യുന്ന പദ്ധതി പോസ്റ്റ് ഓഫീസിന്റെ ഏറ്റവും കൂടുതൽ പലിശ ലഭിക്കുന്ന നിക്ഷേപ രീതികളിൽ ഒന്നുകൂടിയാണ്. പ്രതിവർഷം 8.2 ശതമാനം പലിശയാണ് ഈ പദ്ധതിയിൽ പോസ്റ്റ് ഓഫീസ് നിക്ഷേപകർക്ക് നൽകുന്നത്. സാമ്പത്തിക വർഷത്തിന്റെ ഓരോ പാദത്തിലും അത് അക്കൗണ്ടിലേക്ക് എത്തുകയും ചെയ്യുന്നു. വിവേകത്തോടെ ചിന്തിക്കുകയും ആസൂത്രണം ചെയ്യുകയും ചെയ്താൽ നിങ്ങൾക്കും അനായാസം വിരമിക്കലിന് ശേഷം സ്ഥിര വരുമാനം ഉറപ്പാക്കാൻ സാധിക്കും. എങ്ങനെയാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം മികച്ച നിക്ഷേപം ആകുന്നതെന്നും എങ്ങനെ വലിയൊരു തുക പ്രതിമാസ വരുമാനമായി നേടാമെന്നും നോക്കാം. ഉയർന്ന പലിശയും ഉറപ്പായ റിട്ടേൺസും വാഗ്ദാനം ചെയ്യുന്ന മറ്റൊരു പോസ്റ്റ് ഓഫീസ് നിക്ഷേപ രീതിയാണിത്. പോസ്റ്റ് ഓഫീസിന് പുറമെ അംഗീകൃത ദേശസാൽകൃത ബാങ്കുകളിൽ നിന്നും സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം അക്കൗണ്ട് തുറക്കുന്നത്. ഇതിലെ നിക്ഷേപത്തിനും റിട്ടേൺസിനും സർക്കാർ പിന്തുണയാണുള്ളത്. അതുകൊണ്ട് തന്നെ അപകട സാധ്യത പൂർണമായും ഒഴിവാക്കാൻ സാധിക്കും.

സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന്റെ പ്രധാന സവിശേഷതകർ പരിശോധിക്കാം. അഞ്ച് വർഷത്തേക്കാണ് പോസ്റ്റ് ഓഫീസിന്റെ ഈ പദ്ധതിയിൽ നിക്ഷേപത്തിന്റെ ലോക്ക് ഇൻ കാലയളവ്. ഇത് മൂന്ന് വർഷത്തേക്കു കൂടി നീട്ടാനുള്ള സൗകര്യവുമുണ്ട്. ഓരോ മൂന്ന് മാസത്തിലും നിക്ഷേപത്തിന്റെ 8.2 ശതമാനം പലിശ നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകുന്നു. പദ്ധതിയിലെ കുറഞ്ഞ നിക്ഷേപ പരിധി 1000 രൂപയും കൂടിയ നിക്ഷേപ പരിധി 30 ലക്ഷം രൂപയുമാണ്. ആദയ നികുതി നിയമത്തിന്റെ സെക്ഷൻ 80സി അനുസരിച്ച് 1.5 ലക്ഷം രൂപ വരെ നികുതി ഇളവുകളും ഈ പദ്ധതിയിലെ നിക്ഷേപകർക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. ഇതോടൊപ്പം തന്നെ നോമിനേഷൻ സൗകര്യവുമുണ്ട്.

60 വയസിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്കാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന്റെ ഭാഗമാകാൻ സാധിക്കും. അതേസമയം, 55 വയസിന് ശേഷം വോളന്റർലി റിട്ടയർമെന്റ് എടുത്ത സർക്കാർ ഉദ്യോഗസ്ഥർക്കും പദ്ധതിയിൽ നിക്ഷേപിക്കാവുന്നതാണ്. ഇതുതന്നെ സേനയിൽ പ്രവർത്തിച്ചിരുന്നവരാണെങ്കിൽ 50 വയസിന് ശേഷം അക്കൗണ്ട് തുറക്കാം. സിംഗിൾ അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും തുറക്കാൻ സാധിക്കുന്ന പദ്ധതിയിൽ ഒരു സിംഗിൾ അക്കൗണ്ടിലാണ് 30 ലക്ഷം രൂപ പരമാവധി നിക്ഷേപ പരിധിയാകുന്നത്. അതേസമയം ജോയിന്റ് അക്കൗണ്ടിൽ 60 ലക്ഷം രൂപ അഞ്ച് വർഷത്തേക്ക് നിക്ഷേപിക്കാവുന്നതാണ്. ഇത് മൂന്ന് വർഷത്തേക്കു കൂടി നീട്ടാനും സാധിക്കും.

നിങ്ങൾ 30 ലക്ഷം രൂപയാണ് സിംഗിൾ അക്കൗണ്ടിൽ നിക്ഷേപിക്കുന്നതെങ്കിൽ 8.2 ശതമാനം വാർഷിക പലിശ നിരക്ക് അനുസരിച്ച് ഓരോ പാദത്തിലും 60,150 രൂപ പലിശയായി മാത്രം ലഭിക്കുന്നു. അങ്ങനെ വരുമ്പോൾ പ്രതിമാസ വരുമാനം 20,050 രൂപയായിരിക്കും. അതേസമയം, ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിക്കുകയാണെങ്കിൽ പലിശയായി മാത്രം ലഭിക്കുക 12.03 ലക്ഷം രൂപയാണ്. ഇത് പ്രതിമാസ വരുമാനം 40,100 ലഭ്യമാക്കാൻ നിക്ഷേപകരെ സഹായിക്കുന്നു.

സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം ത്രൈമാസ പലിശ നൽകുന്നു, അത് എല്ലാ മാസവും പിൻവലിക്കുകയും സാധാരണ വരുമാനമായി ഉപയോഗിക്കുകയും ചെയ്യാം. ഭാര്യാഭർത്താക്കന്മാരുടെ പേരിൽ പ്രത്യേകം അക്കൗണ്ടുകൾ തുറന്ന് പ്രതിമാസ വരുമാനം ഇരട്ടിയാക്കാം. കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന പ്രധാന തുക ഇതേ പദ്ധതിയിൽ വീണ്ടും നിക്ഷേപിക്കുക, അതുവഴി നിങ്ങളുടെ സ്ഥിര വരുമാനം നിലനിൽക്കും. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) അല്ലെങ്കിൽ ഫിക്സഡ് ഡിപ്പോസിറ്റ് (എഫ്ഡി) പോലുള്ള മറ്റ് സേവിംഗ്സ് സ്കീമുകൾ എസ്‌സിഎസ്എസുമായി സംയോജിപ്പിക്കുന്നതിലൂടെ, ദീർഘകാലാടിസ്ഥാനത്തിൽ മികച്ച വരുമാനം നേടാനാകും. മൊത്തത്തിൽ, റിട്ടയർമെന്റിന് ശേഷം സ്ഥിര വരുമാനം ആഗ്രഹിക്കുന്നവർക്ക് സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം ഒരു മികച്ച തിരഞ്ഞെടുപ്പാണ്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *