Posted By user Posted On

ദേശീയ കായിക ദിനാഘോഷത്തിനൊരുങ്ങി ഖത്തർ; ഇന്ന് പൊതു അവധി

ദോഹ ∙ ദേശീയ കായിക ദിനാഘോഷത്തിനൊരുങ്ങി ഖത്തർ. “ഒരിക്കലും വൈകരുത്” ( Never Too Late) എന്ന ആശയത്തോടെയാണ് ഈ വർഷത്തെ ദേശീയ കായിക ദിനം കൊണ്ടാടുന്നത് . ഈ വർഷത്തെ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ഫെബ്രുവരി 11ന് ഔദ്യോഗിക അവധിയായിരിക്കുമെന്ന് അമീരി ദിവാൻ പ്രസ്താവനയിൽ അറിയിച്ചു. രാജ്യത്തെ വിവിധ സ്ഥാപനങ്ങളും കായിക കൂട്ടായ്മകളും പ്രവാസി സംഘടനകളും വിപുലമായ പരിപാടികളാണ് കായിക ദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. എല്ലാ വർഷവും ഫെബ്രുവരി രണ്ടാം വാരത്തിലെ ചൊവ്വാഴ്ചയാണ് ദേശീയ കായിക ദിനമായി ആഘോഷിക്കുന്നത്.ഖത്തർ നാഷനൽ ഒളിംപിക് കമ്മിറ്റി, ഖത്തർ ഫൗണ്ടേഷൻ, സ്പോർട്സ് ക്ലബ്ബുകൾ, മന്ത്രാലയങ്ങൾ, ഖത്തറിലെ പ്രമുഖ കമ്പനികൾ തുടങ്ങിയവയ്ക്ക് കീഴിൽ വിപുലമായ പരിപാടികളാണ് ചൊവ്വാഴ്ച നടക്കുക. ഖത്തർ ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി ഖത്തർ ഒളിംപിക് കമ്മിറ്റി (ക്യുഒസി) സംഘടിപ്പിക്കുന്ന ഹാഫ് മാരത്തൺ ചൊവ്വാഴ്ച ലുസൈൽ ബൊളിവാർഡിൽ നടക്കും. 21 കിലോമീറ്റർ ഹാഫ് മാരത്തൺ, 10 കിലോമീറ്റർ ഓട്ടം, 5 കിലോമീറ്റർ ഓട്ടം, 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കായി ഒരു കിലോമീറ്റർ- കിലോമീറ്റർ ഫൺ റൺ എന്നീ ഇനങ്ങളിലാണ് മത്സരം നടക്കുക.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *