
മലയാളി യാത്രക്കാർക്ക് ആശ്വാസ വാർത്ത; ചർച്ച നടത്തി സിയാൽ, എയർ ഇന്ത്യ കൊച്ചി-ലണ്ടൻ സർവീസ് പുനരാരംഭിച്ചേക്കും
കൊച്ചി: എയര്‍ ഇന്ത്യയുടെ കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ പുനരാരംഭിച്ചേക്കും. കൊച്ചി-ലണ്ടൻ സര്‍വീസ് മാര്‍ച്ച് 28ന് അവസാനിപ്പിക്കുമെന്ന അറിയിപ്പ് വന്നതിന് പിന്നാലെ പല കോണുകളില്‍ നിന്നും എതിര്‍പ്പ് ഉയര്‍ന്നിരുന്നു. കേരളത്തിൽ നിന്നുള്ള ഏക യൂറോപ്യൻ സർവീസായ എയർ ഇന്ത്യ കൊച്ചി-ലണ്ടന്‍ സര്‍വീസ് മാര്‍ച്ച് 28ന് സര്‍വീസ് അവസാനിപ്പിക്കുമെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിരുന്നത്. കേരള സര്‍ക്കാരിന്‍റെ നിര്‍ദ്ദേശ പ്രകാരം കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ (സിയാൽ) മാനേജിങ് ഡയറക്ടര്‍ എസ് സുഹാസും സംഘവും ഗുര്‍ഗാവില്‍ എയര്‍ ഇന്ത്യ അധികൃതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച അനുകൂല നിലപാട് ലഭിച്ചെന്നാണ് വിവരം. ഏതാനും മാസങ്ങൾക്കുള്ളില്‍ സര്‍വീസ് പുനരാരംഭിച്ചേക്കാൻ സാധ്യതയുണ്ട്. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സര്‍വീസ് പുനരാരംഭിക്കുന്ന കാര്യം പുനഃപരിശോധിക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ ഉറപ്പു നല്‍കിയതായി സിയാൽ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. സമ്മര്‍ ഷെഡ്യൂളിന് ശേഷമാകും ഇത്.
സാങ്കേതിക അനുമതിയ്ക്ക് ശേഷം, മാസങ്ങൾക്കുള്ളിൽ സർവീസ് പുനരാരംഭിക്കാനാകുമെന്നും വിമാനങ്ങളുടെ ലഭ്യത അനുസരിച്ച് ഈ റൂട്ടിൽ സർവീസുകളുടെ എണ്ണം വർധിപ്പിക്കാനാകുമെന്നും എയർ ഇന്ത്യ അറിയിച്ചു. നിലവില്‍ എയര്‍ ഇന്ത്യയുടെ ഡ്രീംലൈനര്‍ സര്‍വീസ് കൊച്ചിയില്‍ നിന്ന് ലണ്ടനിലെ ഗാറ്റ്വികിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് ഈ സര്‍വീസ് പുറപ്പെടുന്നത്
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)