Posted By user Posted On

അറി‌ഞ്ഞോ? അപൂർവ്വ ആകാശക്കാഴ്ച ഖത്തറിൽ, എന്നാണെന്നോ? ; ‘പ്ലാനറ്ററി പരേഡ്’ കാണാൻ സൗകര്യമൊരുക്കി അസ്‌ട്രോണമി ആൻഡ് സ്‌പേസ് ക്ലബ്

ദോഹ ∙ഖത്തർ നിവാസികൾക്ക് ഈ ശനിയാഴ്ച രാത്രി അപൂർവ്വമായൊരു ആകാശക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാം. ‘പ്ലാനറ്ററി പരേഡ്’ എന്നറിയപ്പെടുന്ന ഈ പ്രതിഭാസത്തിൽ ആകാശത്ത് ആറ് ഗ്രഹങ്ങൾ അണിനിരക്കുന്നത് കാണാൻ സാധിക്കും. ശനി, വ്യാഴം, ശുക്രൻ, ചൊവ്വ എന്നിവയ്ക്ക് പുറമെ യുറാനസിനെയും നെപ്റ്റ്യൂണിനെയും കാണാൻ സാധ്യതയുണ്ട്. ആറ് ഗ്രഹങ്ങളും ഒന്നിച്ചു കാണാനുള്ള ഈ അപൂർവ്വ സന്ദർഭത്തിന് സാക്ഷിയാവാൻ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എവറസ്റ്റർ ഒബ്‌സർവേറ്ററിയുമായി സഹകരിച്ച് ഖത്തർ അസ്‌ട്രോണമി ആൻഡ് സ്‌പേസ് ക്ലബ് 25ന് വൈകുന്നേരം 6 മുതൽ 8 വരെ ഓൾഡ് ദോഹ തുറമുഖത്ത് ഇത് വീക്ഷിക്കാൻ പ്രത്യേക സൗകര്യം ഒരുക്കിയതായി മുഖ്യ സംഘാടകനായ അജിത് പറഞ്ഞു. ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നിവയെ ദൂരദർശിനിയിലൂടെ നിരീക്ഷിക്കാനുള്ള സൗകര്യവും ഉണ്ടാവും.

6 മണി മുതൽ 8 മണിവരെയുള്ള സമയത്താണ് ആറ് ഗ്രഹങ്ങളെയും ഒരേ സമയത്ത് കാണാൻ സാധിക്കുക. ഇതിനായി ആറ് ദൂരദര്ശനികൾ സ്ഥാപിക്കും. ആളുകൾ വരുന്നതിനനുസരിച്ചാണ് കാണാൻ സൗകര്യമൊരുക്കുകയെന്നും മുൻകൂട്ടിയുള്ള റജിസ്ട്രഷൻ ഇല്ലെന്നും അജിത് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് വാട്ട്‌സ്ആപ്പ് വഴി 55482045, 30889582 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഈ കാഴ്ച ഫെബ്രുവരി മുഴുവൻ തുടരുമെങ്കിലും ആഴ്ചകൾ കഴിയുമ്പോൾ ഗ്രഹങ്ങളുടെ സ്ഥാനം ക്രമേണ മാറും. ദിവസങ്ങൾ കഴിയുന്തോറും, ശുക്രനും ശനിയും പടിഞ്ഞാറൻ ചക്രവാളത്തോട് അടുക്കും, നിരീക്ഷണ ജാലകം ചെറുതും ബുദ്ധിമുട്ടുള്ളതുമാകുമെന്നും വിദഗ്ധർ പറയുന്നു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *