ഗള്‍ഫിൽ ഇന്ത്യൻ പ്രവാസിയെ മകൻ കണ്ണുകൾചൂഴ്ന്നെടുത്ത ശേഷം കഴുത്തു ഞെരിച്ചു കൊന്നു; പ്രതി പിടിയിൽ
ജുബൈൽ: സൗദി അറേബ്യയിലെ ജുബൈലിൽ ഇന്ത്യൻ പ്രവാസിയെ മകൻ കഴുത്തു ഞെരിച്ചു കൊന്നു. യുപി സ്വദേശിയായ ശ്രീകൃഷ്ണ ബ്രിഗുനാഥ് യാദവിനെ (53) മകൻ കുമാർ യാദവാണ് കൊലപ്പെടുത്തിയത്. ശ്രീകൃഷ്ണ യാദവ് ജുബൈലിലെ ഒരു പ്രമുഖ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. കണ്ണുകൾ ചൂഴ്ന്നെടുത്തും ആക്രമിച്ചുമാണ് കൊന്നതെന്നാണ് പ്രാഥമിക വിവരം. ലഹരിക്കടിമയായിരുന്ന മകനെ ഇതിൽ നിന്ന് വിമുക്തമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് പിതാവ് സൗദിയിലേക്ക് ഒന്നര മാസം മുൻപ് കൊണ്ടുവന്നത്. എന്നാൽ അച്ഛന്റെ പ്രതീക്ഷകൾക്ക് വിരുദ്ധമായി കുമാർ യാദവ് അതിക്രൂരമായാണ് പിതാവിനെ കൊലപ്പെടുത്തിയത്.
സംഭവസ്ഥലത്തെത്തിയ പൊലീസ് കുമാർ യാദവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു. ഇരുവരും ഒരു മുറിയിലായിരുന്നു താമസം എന്നാണ് ലഭ്യമായ വിവരം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)