നിങ്ങൾ അബദ്ധത്തിൽ വാട്സ്ആപ്പ് സന്ദേശങ്ങൾ ഡിലീറ്റാക്കിയോ? വീണ്ടെടുക്കാനുള്ള വഴികൾ ഇതാ
ലോകമെമ്പാടുമുള്ള ഏറ്റവും ജനപ്രിയമായ സന്ദേശമയയ്ക്കൽ പ്ലാറ്റ്ഫോമുകളിൽ ഒന്നായി വാട്സ്ആപ്പ് മാറിയിരിക്കുന്നു. ഉപയോക്താക്കൾക്ക് സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സഹപ്രവർത്തകരുമായും കണക്റ്റ് ചെയ്യാനുള്ള തടസ്സമില്ലാത്ത മാർഗം വാട്സ്ആപ്പ് വാഗ്ദാനം ചെയ്യുന്നു. എങ്കിലും, പ്രധാനപ്പെട്ട സന്ദേശങ്ങളോ മുഴുവൻ ചാറ്റ് ത്രെഡുകളോ അബദ്ധത്തിൽ നിങ്ങൾ ഡിലീറ്റ് ചെയ്യുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. അവ വീണ്ടെടുക്കാനാകുമെന്ന് നിങ്ങൾക്ക് അറിയുമോ? ഇതാ നിങ്ങളുടെ നഷ്ടപ്പെട്ട വാട്സ്ആപ്പ് ചാറ്റുകൾ വീണ്ടെടുക്കാൻ കഴിയുന്ന ചില രീതികൾ അറിയാം. ക്ലൗഡ് അല്ലെങ്കിൽ ലോക്കൽ ബാക്ക്അപ്പ് ടൂളുകൾ ഉൾപ്പെടുന്ന ചാറ്റ് റീസ്റ്റോറേഷന് രീതികളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണിൽ നിന്നും വാട്സ്ആപ്പ് ചാറ്റുകൾ എങ്ങനെ വീണ്ടെടുക്കാം?
ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് വാട്സ്ആപ്പ് ബാക്ക്അപ്പ് ചെയ്യാൻ ഒരു അധിക ഓപ്ഷൻ ഉണ്ട്. ഫോണിന്റെ സ്റ്റോറേജിലും വാട്സ്ആപ്പ് ലോക്കൽ ബാക്ക്അപ്പ് തുടർച്ചയായി സൃഷ്ടിക്കുന്നു. അതിനാൽ അബദ്ധത്തിൽ ഇല്ലാതാക്കിയ വാട്സ്ആപ്പ് ചാറ്റ് വീണ്ടെടുക്കാന്‍ നിങ്ങളുടെ ഇന്റേണല്‍ സ്റ്റോറേജ് ഉപയോഗിച്ച് സാധിക്കും.
ചുവടെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പിന്തുടർന്ന് നിങ്ങൾക്ക് വാട്സ്ആപ്പ് സന്ദേശങ്ങൾ തിരികെ ലഭിക്കും
ആദ്യം ഫയൽ മാനേജർ തുറക്കുക. വാട്സ്ആപ്പ് / ഡാറ്റാ ബേസിലേക്ക് പോകുക. തുടർന്ന് ഏറ്റവും പുതിയ ബാക്ക്അപ്പ് ഫയലിന്റെ പേര് msgstore-YYYY-MM-DD.1.db.crypt14 എന്നതിൽ നിന്ന് msgstore.db.crypt14 എന്നതിലേക്ക് മാറ്റുക. ‘YYYY-MM-DD’ എന്നത് ബാക്കപ്പ് സൃഷ്ടിച്ച വർഷം, മാസം, തീയതി എന്നിവയെ പ്രതിനിധീകരിക്കുന്നു. ഇനി വാട്സ്ആപ്പ് അൺഇൻസ്റ്റാൾ ചെയ്യുക. പിന്നീട് അത് വീണ്ടും ഇൻസ്റ്റാൾ ചെയ്യുക, സജ്ജീകരണ സമയത്ത് ‘റീസ്റ്റോർ’ ഓപ്ഷൻ തിരഞ്ഞെടുക്കുക.ഗൂഗിൾ ഡ്രൈവിൽ നിന്ന് ചാറ്റ് എങ്ങനെ വീണ്ടെടുക്കാം
മിക്ക വാട്സ്ആപ്പ് ഉപയോക്താക്കളും തങ്ങളുടെ ചാറ്റുകളുടെ ബാക്ക്അപ്പ് ഗൂഗിൾ ഡ്രൈവിൽ സൂക്ഷിക്കുന്ന ഓപ്ഷൻ സ്വീകരിക്കുന്നു. ഗൂഗിൾ ഡ്രൈവിൽ ചാറ്റുകൾ ബാക്ക്അപ്പ് ചെയ്യുന്നതിന്, നിങ്ങൾ ഒരേ നമ്പറും ഗൂഗിൾ അക്കൗണ്ടും ഉപയോഗിക്കേണ്ടത് ആവശ്യമാണ്. ചാറ്റുകൾ പുനഃസ്ഥാപിക്കാൻ, ആദ്യം വാട്സ്ആപ്പ് അൺഇൻസ്റ്റാൾ ചെയ്ത് വീണ്ടും ഇൻസ്റ്റാൾ ചെയ്യുക. ആപ്പ് തുറന്നതിന് ശേഷം രജിസ്റ്റർ ചെയ്ത വാട്സ്ആപ്പ് നമ്പർ ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക. സ്ഥിരീകരണത്തിനായി രജിസ്റ്റർ ചെയ്ത നമ്പറിൽ നിങ്ങൾക്ക് ഒടിപി ലഭിക്കും, അത് നൽകി വീണ്ടെടുക്കൽ പ്രക്രിയയ്ക്കായി റീസ്റ്റോർ എന്ന ഓപ്ഷനില്‍ അമര്‍ത്തുക. ഇതോടെ പ്രധാനപ്പെട്ട വാട്സ്ആപ്പ് സന്ദേശങ്ങൾ നിങ്ങൾക്ക് തിരികെ ലഭിക്കും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)