Posted By user Posted On

ഖത്തറിൽ ശക്തമായ കാറ്റിനു സാധ്യത, തണുപ്പുള്ള കാലാവസ്ഥ തുടരുമെന്ന് ക്യുഎംഡി

ഈ വാരാന്ത്യത്തിൽ, ജനുവരി 17 മുതൽ, ശക്തമായ കാറ്റുണ്ടാകുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു. തിരമാലകൾ ഉയരുമെന്നതിനാൽ കടലിൽ പോകുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റുള്ള കാലാവസ്ഥ അടുത്ത ആഴ്‌ച്ച പകുതി വരെ തുടരും. വാരാന്ത്യത്തിൽ തിരമാലകൾ 3-7 അടി ഉയരത്തിലായിരിക്കും, ചിലപ്പോൾ 10 അടി വരെ ഉയരും.

ഈ സമയത്ത് ആളുകൾ സുരക്ഷിതരായിരിക്കാനും കടലിലെ പ്രവർത്തനങ്ങൾ ഒഴിവാക്കാനും നിർദ്ദേശിക്കുന്നു. ഈ വാരാന്ത്യത്തിലെ താപനില 13°C മുതൽ 23°C വരെയാണ്. 13 ദിവസം നീണ്ടുനിൽക്കുന്ന അൽ നഈം നക്ഷത്രം ഉദിച്ചതിനാൽ വരും ദിവസങ്ങളിലും തണുപ്പ് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ച് രാത്രിയും അതിരാവിലെയും തണുപ്പായിരിക്കും.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *