അറിഞ്ഞോ? ഈ ഫോണുകളിൽ വാട്സാപ് ലഭിക്കില്ല; ലിസ്റ്റില്‍ നിങ്ങളുടെ ഫോണുണ്ടോയെന്ന് നോക്കാം
ജനുവരി 1 മുതല്‍ ചില സ്മാര്‍ട്ട്ഫോണുകളില്‍ വാട്സാപ് പ്രവര്‍ത്തനരഹിതമാകും. ആന്‍ഡ്രോയിഡ് കിറ്റ്കാറ്റോ, അതിനു പിന്നിലോ ഉള്ള വേര്‍ഷനുകളോ ഉള്ള ഫോണുകളിലായിരിക്കും, ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സന്ദേശക്കൈമാറ്റ ആപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാതെ വരിക. സ്മാര്‍ട്ട്ഫോണ്‍ നിര്‍മാണം അവസാനിപ്പിച്ച എല്‍ജി, എച്ടിസി തുടങ്ങിയ കമ്പനികളുടെ ഫോണുകളും ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.മെച്ചപ്പെട്ട സുരക്ഷയും പ്രവർത്തനക്ഷമതയും ഉറപ്പുവരുത്തുന്നതിനായി നടന്നുകൊണ്ടിരിക്കുന്ന അപ്ഡേറ്റുകളുടെ ഭാഗമായാണ് ഈ പഴയ ഉപകരണങ്ങൾക്കുള്ള പിന്തുണ ഘട്ടംഘട്ടമായി നിർത്തുന്നത്. സ്മാര്‍ട്ട്ഫോണ്‍ പ്രേമികള്‍ തങ്ങളുടെ ഹാന്‍ഡ്സെറ്റുകള്‍ സമയാസമയങ്ങളില്‍ പുതുക്കാറുണ്ടെങ്കിലും, ദീർഘനാൾ ഒരേ ഫോൺ ഉപയോഗിക്കാന്‍ ഇഷ്ടമുള്ളവർ തങ്ങളുടെ ഫോണുണ്ടോയെന്നുള്ള ലിസ്റ്റ് പരിശോധിക്കുന്നത് നല്ലതായിരിക്കും.
സാംസങ് ഗ്യാലക്സി നോട്ട് 2, ഗ്യാലക്സി എയ്സ് 3, ഗ്യാലക്സി എസ്4 മിനി, മോട്ടോ ജി (1-ാം തലമുറ), മോട്ടോ ഇ 2014, എച്ടിസി വണ്‍ എക്സ്, എച്ടിസി വണ്‍ എക്സ് പ്ലസ്, എച്ടിസി ഡിസൈയര്‍ 500, എച്ടിസി നെക്സസ് 4, എല്‍ജി ജി2 മിനി, എല്‍ജി എല്‍ 90, എൽജി ഒപ്ടിമസ് ജി, സോണി എക്സ്പീരിയ സെഡ്, സോണി എക്സ്പീരിയ എസ്പി, സോണി എക്സ്പീരിയ ടി, സോണി എക്സ്പീരിയ വി എന്നീ മോഡലുകളുടെ കാര്യമാണ് റിപ്പോര്‍ട്ടിലുളളത്.
നിങ്ങളുടെ ഫോൺ ഈ ലിസ്റ്റിലുണ്ടെന്ന് കരുതുന്നുവെങ്കിൽ, പരിഭ്രാന്തരാകരുത്. ബാക്കപ് ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ പ്രധാനപ്പെട്ട സംഭാഷണങ്ങളെല്ലാം പുതിയ ഫോണിൽ എളുപ്പത്തിൽ പുനഃസ്ഥാപിക്കാനാകും. ഇത് ചെയ്യുന്നതിന്, വാട്ട്സ്ആപ്പ് തുറക്കുക> ക്രമീകരണങ്ങളിലേക്ക് പോകുക> ചാറ്റുകൾ ടാപ്പ് ചെയ്യുക> ചാറ്റ് ബാക്കപ്പ് തിരഞ്ഞെടുക്കുക. നിങ്ങളുടെ ചാറ്റുകൾ സുരക്ഷിതമായി സംരക്ഷിക്കാൻ നിർദ്ദേശങ്ങൾ പാലിക്കുക. പുതിയ ഫോണിലേക്കുള്ള മാറ്റം വളരെ സുഗമമാക്കും. താങ്ങാനാവുന്ന വിലയിലുള്ള ഏറ്റവും പുതിയ ഫോണുകൾ പരിശോധിക്കാം.
Comments (0)