’15 വര്‍ഷമായി ബിഗ് ടിക്കറ്റ് എടുക്കുന്നു, വിശ്വസിക്കാനാവുന്നില്ല ഈ വിജയം’; ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഞെട്ടിക്കുന്ന സമ്മാനം നേടി മലയാളി യുവാവ്
ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും ഇതാ മലയാളി സാന്നിധ്യം. എന്നും വിജയക്കൊടി പാറിക്കാന്‍ മുന്‍പന്തിയിലുള്ള മലയാളികള്‍ 270ാം സീരിസും വെറുതെവിട്ടില്ല. അബുദാബിയില്‍ താമസക്കാരന് 47കാരനായ അനില്‍ ജോണ്‍സണാണ് ഇപ്രാവശ്യം ലക്ഷങ്ങള്‍ സ്വന്തമാക്കിയത്. ആദ്യമായാണ് അനിലിന് ബിഗ് ടിക്കറ്റ് സമ്മാനം നേടുന്നത്. കഴിഞ്ഞ 19 വര്‍ഷമായി യുഎഇയിലെ തലസ്ഥാനത്ത് താമസിച്ചുവരികയാണ് മലയാളിയായ അനില്‍. 15 വര്‍ഷമായി മുടങ്ങാതെ ബിഗ് ടിക്കറ്റ് എടുക്കാറുണ്ട് ഈ കംപ്യൂട്ടര്‍ എഞ്ചിനീയര്‍. 40,000 ദിര്‍ഹമാണ് അനിലിന് സമ്മാനമായി ലഭിച്ചത്. മൊത്തം 280,000 ദിര്‍ഹത്തിന്റെ സമ്മാനം അനില്‍ ഉള്‍പ്പെടെ നാല് ജേതാക്കള്‍ കരസ്ഥമാക്കി. ‘ഇതുവരെ ഇത്തരത്തില്‍ വിജയങ്ങളൊന്നും ജിവിതത്തില്‍ സംഭവിച്ചിട്ടില്ല. അതിനാല്‍, എന്നെ സംബന്ധിച്ചിടത്തോളും ശരിക്കും ആശ്ചര്യകരമാണെന്ന്’, അനില്‍ പറഞ്ഞു. ‘സമ്മാനത്തുക എങ്ങനെ ഉപയോഗിക്കണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. പക്ഷേ, ആ തുക തന്റെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി വിനിയോഗിക്കാനാണ് അനിലിന്റെ പദ്ധതി’. ജനുവരിയിലെ നറുക്കെടുപ്പിനുള്ള ടിക്കറ്റ് അനില്‍ ഇതിനകം തന്നെ വാങ്ങിയിട്ടുണ്ട്. ‘ഇനിയും ഭാഗ്യം പരീക്ഷിക്കും. മറ്റുള്ളവരോടും ബിഗ് ടിക്കറ്റ് പരീക്ഷിക്കാന്‍ പറയും. നിങ്ങളുടെ സമയം എപ്പോൾ വരുമെന്ന് നിങ്ങൾക്കറിയില്ല’, അനിലിന്റെ വാക്കുകള്‍. നറുക്കെടുപ്പിൽ പഴക്കച്ചവടക്കാരനായ എംഡി സോഹെൽ അഹമ്മദ് അൽ ഉദ്ദീനാണ് ഏറ്റവും വലിയ വിജയി. ഒരു ലക്ഷം ദിർഹമാണ് ഉദ്ദീന്‍ സമ്മാനമായി ലഭിച്ചത്. ബംഗ്ലാദേശിൽ നിന്നുള്ള 49 കാരനായ അദ്ദേഹം കഴിഞ്ഞ 17 വർഷമായി ദുബായിലാണ് താമസം. കഴിഞ്ഞ എട്ട് വർഷമായി ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്. “വിജയം തികച്ചും അവിശ്വസനീയമാണ്. സമ്മാനത്തുക ഒരു ബിസിനസ് തുടങ്ങാൻ ഉപയോഗിക്കാൻ പദ്ധതിയിടുന്നു, അത് എക്കാലവും സ്വപ്നമായിരുന്നു. അതെ, തീർച്ചയായും ബിഗ് ടിക്കറ്റുമായി യാത്ര തുടരും, അൽ ഉദ്ദന്റെ വാക്കുകള്‍. ബംഗ്ലാദേശിൽ നിന്നുള്ള അലങ്കാര തൊഴിലാളിയായ സാമുൽ ആലം അബ്ദുർ റസാഖ് ആണ് മറ്റൊരു വിജയി. ഇദ്ദേഹം 90,000 ദിർഹം നേടി. അജ്മാനിൽ നിന്നുള്ള 59 കാരനായ ബിസിനസുകാരൻ ജാഫര്‍ മോട്ടിവാല ബിഗ് ടിക്കറ്റില്‍ 50,000 ദിർഹം നേടി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)