കോരിച്ചൊരിയുന്ന മഴയത്ത് അഭ്യാസം, വാഹനം കയ്യോടെ പിടിച്ച് പോലീസ്; വന്‍ തുക പിഴ
കനത്ത മഴയില്‍ റോഡില്‍ അഭ്യാസപ്രകടനം നടത്തിയ ഡ്രൈവര്‍ക്കെതിരെ നടപടിയുമായി ദുബായ് പോലീസ്. പട്രോളിങ് സംഘം വാഹനം പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു. ദുബായ് പോലീസ് പങ്കുവെച്ച ഒരു വീഡിയോയിൽ, ഒരു കറുത്ത പിക്കപ്പ് ട്രക്ക് അൽ മർമൂം മരുഭൂമിക്ക് സമീപം അശ്രദ്ധമായ രീതിയില്‍ ഓടിക്കുന്നതായി കാണാം. “പ്രതികൂല കാലാവസ്ഥയിൽ ഗതാഗതനിയമങ്ങൾ അനുസരിക്കാനും ജാഗ്രത പാലിക്കാനും പൊതുജനങ്ങളോട് ആവർത്തിച്ചുള്ള മുന്നറിയിപ്പ് നൽകിയിട്ടും വീണ്ടും ലംഘനം ആവര്‍ത്തിക്കുകയാണെന്ന്” ദുബായ് പോലീസ് പറഞ്ഞു. ദുബായ് പോലീസിൻ്റെ പട്രോളിങ് സംഘം ഉടൻ തന്നെ വാഹനത്തിന് പിന്നാലെ പോയി ഡ്രൈവർക്ക് പിഴ ചുമത്തി. 2023ലെ ഡിക്രി നമ്പർ 30ൽ അനുശാസിച്ചിരിക്കുന്ന നിയമങ്ങളുടെ അടിസ്ഥാനത്തിൽ, ലംഘനം നടത്തുന്നയാൾ 50,000 ദിർഹം ഫീസ് നൽകുകയും അത് തിരികെ ലഭിക്കുന്നതിന് കുടിശ്ശികയുള്ള പിഴയും അടയ്ക്കുകയും വേണം. “സ്റ്റണ്ട് ഡ്രൈവിങും ഡ്രിഫ്റ്റിങും ഉൾപ്പെടെയുള്ള ഈ അശ്രദ്ധമായ പ്രവർത്തനങ്ങൾ പൊതുജന സുരക്ഷയ്ക്ക് കാര്യമായ അപകടസാധ്യതകൾ സൃഷ്ടിക്കുമെന്ന്,” ദുബായ് പോലീസിലെ ഓപ്പറേഷൻസ് കാര്യങ്ങളുടെ ആക്ടിങ് അസിസ്റ്റൻ്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി പറഞ്ഞു.☝️☝️
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)