Posted By user Posted On

ദോഹ മാരത്തൺ ജനുവരി 17ന്

1300 അന്താരാഷ്‌ട്ര താരങ്ങൾ ഉൾപ്പെടെ 140 രാജ്യങ്ങളിൽ നിന്നുള്ള 15,000 ഓട്ടക്കാർ പങ്കെടുക്കുന്ന ദോഹ മാരത്തൺ ബൈ ഉരീദു 2025 ജനുവരി 17-ന് നടക്കും.
വ്യാഴാഴ്ച്ച ഷെറാട്ടൺ ദോഹ ഹോട്ടലിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി വിവിധ റേസ് വിഭാഗങ്ങളുടെ റൂട്ടുകൾ പ്രഖ്യാപിച്ചു: 42 കിലോമീറ്റർ, 21 കിലോമീറ്റർ, 10 കിലോമീറ്റർ, 5 കിലോമീറ്റർ എന്നിങ്ങനെ റേസുകളുണ്ട്. വികലാംഗരായ വ്യക്തികൾക്കായി 21 കിലോമീറ്ററിന്റെ ഉള്ളിൽ വരുന്ന ദൂരത്തിലുള്ള ഓട്ടവും സൗജന്യ രജിസ്ട്രേഷനും ലഭ്യമാണ്.

മാരത്തൺ ഹോട്ടൽ പാർക്കിൽ ആരംഭിക്കും, മനോഹരമായ ദോഹ കോർണിഷ് ഓട്ടത്തിനുള്ള റൂട്ടുകളിൽ ഒന്നാണ്. കായികക്ഷമതയുടെയും ശാരീരികക്ഷമതയുടെയും പ്രാധാന്യം പ്രോത്സാഹിപ്പിക്കാനാണ് പരിപാടി ലക്ഷ്യമിടുന്നത്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *