Posted By user Posted On

കസ്റ്റംസിന്‍റെ നിർദേശം, 24 മണിക്കൂർ മുമ്പേ യാത്രക്കാരുടെ വിശദ വിവരങ്ങൾ നൽകണം; ആശങ്കയറിയിച്ച് പ്രവാസി സംഘടനകൾ

ഷാർജ: അന്താരാഷ്ട്ര യാത്രകൾക്ക് 24 മണിക്കൂർ മുൻപേ യാത്രക്കാരുടെ വിശദ വിവരങ്ങൾ നൽകണമെന്ന ഇന്ത്യൻ കസ്റ്റംസ് നിർദേശത്തിൽ ആശങ്കയറിയിച്ച് പ്രവാസി സംഘടനകൾ. സ്വകാര്യതാ ലംഘനവും പ്രായോഗിക ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടി ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രധാനമന്ത്രിക്ക് നിവേദനം നൽകി. പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് സൗജന്യമാക്കാൻ വഴിയൊരുക്കണമെന്നും നിവേദനം നൽകിയിട്ടുണ്ട്.അന്താരാഷ്ട്ര യാത്രയ്ക്ക് 24 മണിക്കൂർ പേര്, ഇമെയിൽ ഐഡി, ഫോൺ നമ്പർ, പേമെന്റ് രീതി എന്നിവ വിമാനക്കമ്പനികൾ കൈമാറണമെന്ന നിർദേശമാണ് നിവേദനത്തിന് ആധാരം. ഏപ്രിൽ മുതൽ ഇവ കർശമായി നടപ്പാക്കി തുടങ്ങുമെന്നും അറിയുന്നു. ഇക്കാര്യത്തിലാണ് ഷാർജ ഇന്ത്യൻ അസോസിയേഷൻ ആശങ്ക അറിയിച്ചിരിക്കുന്നത്. പ്രവാസികളിൽ പലരും സാധാരണ തൊഴിലാളികളാണ്. ഇമെയിൽ ഐഡി, പേമെന്റ് ഉൾപ്പടെ സംവിധാനങ്ങൾ ഉണ്ടാവാനിടയില്ല. അറിവില്ലായ്മ കൂടിയാവുന്നതോടെ യാത്ര മുടങ്ങും. നടപടികൾ ലളിതമാക്കണം. ഇമെയിൽ ഐ.ഡി , പേമെന്റ് രീതികൾ ഉൾപ്പടെ വിവരങ്ങൾ നൽകുന്നത് സ്വകാര്യതയെ ബാധിക്കും. സ്വകാര്യത ലംഘനം ഇല്ലെന്ന് ഉറപ്പാക്കണം. ശേഖരിക്കുന്ന വിവരങ്ങൾ കുറയ്ക്കണം. പെട്ടെന്ന് വേണ്ടി വരുന്ന യാത്രകളെ ബാധിക്കും. നാട്ടിലെ അടിയന്തര ആവശ്യങ്ങൾക്ക് വേണ്ടി യാത്ര ചെയ്യുന്നവർക്ക് ഇത് തടസ്സമാകും. 24 മണിക്കൂർ മുൻപ് വിവരങ്ങൾ നൽകാനാകില്ല. അടിയന്തര യാത്രകളെ ഒഴിവാക്കണം.വിവരം നൽകുന്നത് ലംഘിച്ചാൽ വിമാനക്കമ്പനികൾ പിഴ നൽകണമെന്നതിനാൽ പലരുടെയും യാത്ര മുടങ്ങാനും നീളാനും ഇടയാക്കും. മാർഗരേഖകൾ തൊഴിലാളികളെ കണക്കിലെടുത്ത് ലഘൂകരിക്കണം. ഇമെയിൽ ഐ.ഡി , പേമെന്റ് രീതികൾ ഇല്ലാത്തവർക്ക് വിവരം നൽകാനുള്ള വഴി ലളിതമാക്കണം. സുരക്ഷയിൽ വിട്ടുവീഴ്ച്ച ചെയ്യാതെത്തന്നെ ഇക്കാര്യങ്ങള്‍ പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *