ഗൾഫ് കപ്പ്; ഖത്തർ ഇന്ന് ഒമാനെതിരെ
ദോഹ: അറേബ്യൻ ഗൾഫ് കപ്പിൽ ആദ്യജയം തേടി ഖത്തർ ഇന്ന് രണ്ടാം അങ്കത്തിന്. അയൽക്കാരായ ഒമാനെതിരെ കുവൈത്തിലെ ജാബിർ അൽ മുബാറക് സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച വൈകുന്നേരം 5.30നാണ് മത്സരം.ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഖത്തറും യു.എ.ഇയും 1-1ന് സമനിലയിൽ പിരിഞ്ഞിരുന്നു. ഇതേ ദിനം ഒമാനും ആതിഥേയരായ കുവൈത്തും 1-1നും സമനില പാലിച്ചു. അക്രം അഫീഫ്, അൽ മുഈസ് അലി, അബ്ദുൽ റസാഖ് തുടങ്ങിയ താരങ്ങളുമായി മികച്ച പ്രകടനമായിരുന്നു യു.എ.ഇക്കെതിരെ പുറത്തെടുത്തത്. എന്നാൽ, പോയന്റ് പങ്കുവെച്ച് പിരിഞ്ഞതോടെ ഗ്രൂപ്പിലെ ശേഷിച്ച മത്സരങ്ങൾ ടീമിന് നിർണായകമായി മാറി
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)