16.70 ലക്ഷം യാത്രക്കാർ; നിറഞ്ഞോടി മെട്രോ
ദോഹ: ഫിഫ ഇന്റർ കോണ്ടിനെന്റൽ കപ്പും, ഖത്തർ ദേശീയ ദിനാഘോഷങ്ങളുമായി സജീവമായ ഡിസംബർ 11 മുതൽ 18 വരെ ദിവസങ്ങൾക്കിടയിൽ നിറഞ്ഞോടി ദോഹ മെട്രോ. കളിയും വിവിധ വിനോദ-വിജ്ഞാനങ്ങളുമായി സജീവമായ ഒരാഴ്ചയിലേറെ നീണ്ട ദിവസങ്ങളിൽ 16.7 ലക്ഷം പേർ ദോഹ മെട്രോയും ലുസൈൽ ട്രാം നെറ്റ്വർക്കും ഉപയോഗിച്ചതായി ഖത്തർ റെയിൽ അറിയിച്ചു.മെട്രോ യാത്രക്കാർ 16 ലക്ഷവും, ട്രാം യാത്രക്കാർ 70,000 വുമായിരുന്നു. ഡിസംബർ 11, 14 ദിവസങ്ങളിൽ 974 സ്റ്റേഡിയത്തിലും, 18ന് ലുസൈൽ സ്റ്റേഡിയത്തിലുമായി നടന്ന ഇന്റർ കോണ്ടിനെന്റൽ കപ്പിനും, ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കതാറ, സൂഖ് വാഖിഫ്, മുശൈരിബ് ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിലായി നടന്ന ആഘോഷങ്ങളിലേക്കും ലക്ഷങ്ങൾ ഒഴുകിയെത്തിയിരുന്നു.ഫൈനലും ദേശീയ ദിനവും ഒന്നിച്ചു വന്ന ഡിസംബർ 18നായിരുന്നു ഏറ്റവും തിരക്കേറിയത്. ഒരു ദിവസം മാത്രം 3.63 ലക്ഷം പേർ ദോഹ മെട്രോ ഉപയോഗിച്ചു. ലുസൈൽ ക്യു.എൻ.ബി, സൂഖ് വാഖിഫ്, കതാറ എന്നീ സ്റ്റേഷനുകളായിരുന്നു ഈ ദിവസങ്ങളിൽ ഏറ്റവും തിരക്കേറിയത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)