മെട്രോ ലിങ്ക് സേവനത്തിൽ മാറ്റം
ദോഹ: മെട്രോ ലിങ്ക് പൊതുഗതാഗത സേവനത്തിൽ സുപ്രധാന മാറ്റവുമായി ദോഹ മെട്രോ. എം 143 നമ്പർ ബസ് മെട്രോ റെഡ് ലൈനിലെ കോർണിഷ് സ്റ്റേഷന് പകരം ഹമദ് ആശുപത്രി സ്റ്റേഷൻ ഷെൽട്ടർ മൂന്നിൽ നിന്നാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ബുധനാഴ്ച മുതൽ പുതിയ സർവിസ് പ്രാബല്യത്തിൽ വന്നു. പ്രദേശത്തെ യാത്രക്കാർക്ക് മികച്ച സേവനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം നടപ്പാക്കുന്നത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)