ഗ്രാൻഡ് ടൂർസ് വിസ, കൂടുതല്‍ ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസ; 2024ൽ ഗൾഫിലെ പ്രധാന വിസാ ഭേദഗതികളും പ്രഖ്യാപനങ്ങളും
ദുബൈ: കാലത്തിനും ബഹുദൂരം മുമ്പേ സഞ്ചരിക്കുന്ന ഗള്‍ഫ് നാടുകളുടെ ദീര്‍ഘവീക്ഷണം എപ്പോഴും മാതൃകാപരമാണ്. ജിസിസി രാജ്യങ്ങളിലെ ടൂറിസം രംഗത്ത് വമ്പന്‍ കുതിപ്പാണ് 2024ല്‍ ഉണ്ടായിട്ടുള്ളത്. വിനോദസഞ്ചാര മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനും സ്വദേശിവത്കരണത്തിന്‍റെ ഭാഗമായും, വിസ സംബന്ധിച്ച നിയമങ്ങളില്‍ പല മാറ്റങ്ങളും ഈ വര്‍ഷം നടപ്പിലാക്കിയിട്ടുണ്ട്. 2024നോട് വിടചൊല്ലാൻ ഒരുങ്ങുന്ന വേളയില്‍, ഈ വര്‍ഷം ഗള്‍ഫ് നാടുകളില്‍ പ്രഖ്യാപിച്ച ചില സുപ്രധാന വിസ നിയമങ്ങളും ഭേദഗതികളും അറിയാം. ഗൾഫ് ഗ്രാൻഡ് ടൂർസ് വിസഗൾഫ് രാജ്യങ്ങളിലെ ടൂറിസം മേഖലക്ക് മുതല്‍ക്കൂട്ടാകുന്ന പ്രഖ്യാപനമാണ് ഗള്‍ഫ് ഗ്രാന്‍ഡ് ടൂര്‍സ് വിസ. യൂറോപ്പിലെ ഷെങ്കന്‍ വിസ മാതൃകയിൽ ഒറ്റ വിസയിൽ 6 ഗള്‍ഫ് രാജ്യങ്ങൾ സന്ദര്‍ശിക്കാനും ഒരു മാസം വരെ തങ്ങാനും അനുവദിക്കുന്നതാണ് ഗ്രാൻഡ് ടൂർസ് വിസ. 2023ല്‍ തന്നെ ഇതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. യുഎഇ, ഖത്തർ, സൗദി, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ എന്നീ ആറ് ഗൾഫ് രാജ്യങ്ങളിലും അനായാസം യാത്ര ചെയ്യാൻ അനുവാദം നലകുന്ന വിസയാണ് ജിസിസി ഗ്രാൻഡ് ടൂർസ് വിസ. 2024 അവസാനത്തോടെ ഈ ഏകീകൃത ടൂറിസ്റ്റ് വിസ നിലവില്‍ വരുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. മേഖലയിലെ ആറ് രാജ്യങ്ങളും വളരെ ലളിതമായ നടപടിക്രമങ്ങളിലൂടെ സന്ദര്‍ശിക്കാമെന്നതാണ് ഈ വിസയുടെ മുഖ്യ ആകര്‍ഷണം. ഇക്കാരണത്താല്‍ തന്നെ ഗള്‍ഫ് രാജ്യങ്ങളിലെ വിനോദസഞ്ചാര മേഖലയ്ക്ക് ഗ്രാന്‍ഡ് ടൂര്‍സ് വിസ മികച്ച സംഭാവനകള്‍ നല്‍കുമെന്ന കാര്യം തീര്‍ച്ചയാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)