Posted By user Posted On

ലണ്ടനിൽ അഞ്ച് വര്‍ഷത്തിനിടെ കുതിച്ചുയർന്നത് 42% മദ്യവുമായി ബന്ധപ്പെട്ട മരണങ്ങള്‍

ലണ്ടനിൽ മദ്യപാനവുമായി ബന്ധപ്പെട്ട് മരണങ്ങള്‍ ഗുരുതരമായ തോതില്‍ വര്‍ദ്ധിച്ചതായും, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മരണങ്ങളില്‍ 42 ശതമാനം വര്‍ദ്ധനവ് നേരിട്ടതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 2023-ല്‍ 8274 പേരാണ് മദ്യപാനത്തെ തുടര്‍ന്ന് മരണപ്പെട്ടത്. എന്നാല്‍ ഈ കണക്കുകള്‍ വളരെ ചെറിയൊരു ഭാഗം മാത്രമാണെന്നും ആല്‍ക്കഹോള്‍ ഹെല്‍ത്ത് അലയന്‍സ് പറയുന്നു. 2019 മുതല്‍ മദ്യം മരണകാരണമായി മാറിയ കേസുകളില്‍ 42 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തിയതോടെയാണ് ഞെട്ടിപ്പിക്കുന്ന അവസ്ഥ തിരുത്താന്‍ നടപടി ആവശ്യമാണെന്ന് എഎച്ച്എ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം അറിയിച്ച് ഇംഗ്ലണ്ടിലെ മെഡിക്കല്‍ വിദഗ്ധര്‍ ഹെല്‍ത്ത് സെക്രട്ടറിക്ക് കത്തയച്ചു. സ്‌കോട്ട്‌ലണ്ടിലേതിന് സമാനമായി ഇംഗ്ലണ്ടിലും മിനിമം യൂണിറ്റ് പ്രൈസിംഗ് നടപ്പാക്കണമെന്നാംണ് ഇവര്‍ ഉന്നയിക്കുന്ന ആവശ്യം.യു കെ യൂറോപ്പ് എന്നിവിടങ്ങളിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാം
https://chat.whatsapp.com/FY7u8sLK9qn7FqH2ldC3kS

Comments (0)

Leave a Reply

Your email address will not be published. Required fields are marked *