ലണ്ടനിലെത്തിയ ടൂറിസ്റ്റ് യുവതിയെ കാണാനില്ല
ലണ്ടനിൽ ടൂറിസ്റ്റായി ഓസ്ട്രേലിയയില്‍ നിന്നെത്തിയ യുവതിയെ കാണാനില്ല. തെക്കന്‍ ലണ്ടനിലെ ഒരു ഹോസ്റ്റലില്‍ നിന്നുമാണ് കാണാതായത്. ലണ്ടനിലെത്തിയ ശേഷം ബന്ധുക്കളുമായി സമ്പര്‍ക്കത്തില്‍ വരാതായതോടെ ഡിസംബര്‍ എട്ടിന് യുവതിയുടെ പിതാവ് പരാതി നൽകിയതോടെയാണ് സംഭവം പുറത്തുവന്നത്. വെയ്ട്രസ്സ് ആയി ജോലി ചെയ്യുന്ന ജെസ്സിക്ക പാര്‍ക്കിന്‍സണ്‍ എന്ന 29 കാരി താന്‍ ജോലി ചെയ്തിരുന്ന ടെക്സാസ് ജോസ് എന്ന ബാര്‍ബെക്യൂ റെസ്റ്റോറന്റില്‍ വൈകിട്ട് നാലു മണിക്കുള്ള ഷിഫ്റ്റില്‍ ജോലി ചെയ്യാന്‍ എത്തിയതുമില്ല. എവിടെയാണെന്ന് അവരുടെ മാനേജര്‍ ടെക്സ്റ്റ് സന്ദേശത്തിലൂടെ ചോദിച്ചപ്പോള്‍, പുറപ്പെടാന്‍ വൈകി എന്നും, കൃത്യം അഞ്ചു മണിക്ക് അവിടെ എത്തുമെന്നുമായിരുന്നു അവര്‍ മറുപടി അയച്ചത്.
താമസ സ്ഥലവുമായി ബന്ധപ്പെട്ട് ജസ്സിക്ക അടുത്തിടെ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു എന്ന് പറയപ്പെടുന്നു. അവര്‍ താമസിച്ചിരുന്ന ഷെയര്‍ ഫ്‌ലാറ്റില്‍ നിന്നും അവരെ പുറത്താക്കിയതിനെ തുടര്‍ന്ന് ബറോ ഹൈ സ്ട്രീറ്റിലെ സെയിന്റ് ക്രിസ്റ്റഫര്‍ ഇന്‍ ഹോസ്റ്റലില്‍ താമസിക്കാന്‍ അവര്‍ നിര്‍ബന്ധിതയായിരുന്നു. അഞ്ചടി നാലിഞ്ച് ഉയരമുള്ള ജെസ്സിക്ക, ചെമ്പന്‍ മുടിയും നീലക്കണ്ണുകളുമുള്ള യുവതിയാണ്.യു കെ യൂറോപ്പ് എന്നിവിടങ്ങളിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാം
https://chat.whatsapp.com/FY7u8sLK9qn7FqH2ldC3kS
Comments (0)